Category: SABARIMALA

കെ എസ് ആര്‍ ടി സി ശബരിമല സ്പെഷ്യല്‍ സര്‍വീസ് 20 വരെ

ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരം, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മുതല്‍ ഷെഡ്യൂള്‍ സര്‍വീസുകളും നടത്തും.…

മകരവിളക്ക് ഉത്സവം: ശബരിമല നട ജനുവരി 20ന് അടക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം

മാളികപ്പുറം ഗുരുതി 19ന് മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 19ന് രാത്രി 10 മണി…

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് സമ്മാനിച്ചു.

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ കെ അനന്തഗോപൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മകരവിളക്കിന് ഒരുങ്ങി സന്നിധാനം

ഭക്തജനങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകാന്‍ മകരജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനുവരി ഇന്നാണ് മകരവിളക്ക്. ജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.. മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍നിന്ന് പരമ്പരാഗത പാതയിലൂടെ കാല്‍നടയായി…

ആറ് പതിറ്റാണ്ടിന്റെ പഴമയില്‍ സന്നിധാനത്തെ പോസ്റ്റ് ഓഫീസ്

ശബരിമലയില്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്. പതിനെട്ടാം പടിയുടെയും ശബരിമല ശാസ്താവിന്റെയും തപാല്‍ മുദ്ര പതിയുന്ന കത്തിടപാടുകള്‍ മുടങ്ങാതെ നടക്കുന്ന സന്നിധാനത്തെ തപാലാഫീസ്. ഈ വരുന്ന നവംബര്‍ 16 ന് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.…

മകരവിളക്കുല്‍സവം: ഒരുക്കങ്ങള്‍ വിലയിരുത്തി

മകരവിളക്ക് മഹോല്‍സവത്തിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ പുതുതായി ചുമതലയേറ്റ സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോനും സംഘവും പരിശോധിച്ചു. തുടര്‍ന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി. മകരവിളക്ക് സമയത്ത് തീര്‍ഥാടകര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, ഉരക്കുഴി, വാട്ടര്‍ടാങ്ക് ഭാഗങ്ങള്‍, മാഗുണ്ട, ഇന്‍സിനിനേറ്റര്‍ ഭാഗങ്ങള്‍…

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 14 പേർക്ക് പരുക്ക്

രാമപുരം മാനത്തൂരിൽ ശബരിമല തീർഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെ തൊടുപുഴ–പാലാ റോഡിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് വിവരം…

തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും

തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഹാളിൽ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് വൻ…

തമിഴ്‌നാട് ദേവസ്വം മന്ത്രി ശബരിമല ദർശനത്തിന് എത്തി

തങ്ക അങ്കി ചാർത്തിയ ശബരീശനെ കാണാൻ തമിഴ്‌നാട് ദേവസ്വം മന്ത്രിയും. തമിഴ്‌നാടു ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബുവാണ് സന്നിധാനത്തെത്തി അയ്യപ്പദർശനം നടത്തിയത്. തങ്ക അങ്കിയെ സീകരിക്കാനെത്തിയ സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദീപാരാധാന സമയത്ത് ഒപ്പമുണ്ടായിരുന്നു.

മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം; ശബരിമല നട 30ന് വീണ്ടും തുറക്കും

ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂര്‍വമായി വര്‍ധിച്ച മണ്ഡലകാല തീര്‍ഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം…

error: Content is protected !!