Category: KERALA

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ,…

‘സ്വാമി ചാറ്റ് ബോട്ട്’ ലോഗോ’ അനാവരണം മുഖ്യമന്ത്രി നിർവഹിച്ചു

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന “”സ്വാമി ചാറ്റ് ബോട്ട് “” എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട്…

അന്താരാഷ്ട്ര പുസ്തകോത്സവം: ക്വിസ് മത്സരം

2025 ജനുവരി 7 മുതൽ 13 വരെ കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്‌കൂൾ (ഹൈസ്‌കൂൾ ഹയർസെക്കൻഡറി) വിദ്യാർഥികൾ, കോളജ് (ബിരുദ ബിരദാനന്തര ബിരുദം) വിദ്യാർഥികൾ, പൊതുജനം എന്നീ മൂന്നു വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.…

ജവഹർലാൽ നെഹ്റുജന്മ വാർഷിക സ്മൃതി സംഗമം.

നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നജവഹർലാൽ നെഹ്റുവിന്റെ 134 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് സർവ്വോദയാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മവാർഷിക സ്മൃതി സംഗമം സംഘടിപ്പിച്ചു. നേതാജി ഗ്യാസ് ഏജൻസി മാർക്കറ്റിംഗ് ഡയറക്ടർ വിഴിഞ്ഞം ഷറഫുദ്ദീൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ്…

കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്

അദ്വൈത് പ്രിന്‍സിന് അര്‍ദ്ധ സെഞ്ച്വറി തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്റെ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്ത…

മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു

മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ് ​ഗ്രാമ വികസന മന്ത്രിയായിരുന്നു. ഏറെ നാളായി മുംബൈയിൽ…

കേരള സർവ്വകലാശാല 2023 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന.

മടവൂർ : കേരള സർവ്വകലാശാലയുടെ 2023 – 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന. ചില സാങ്കേതിക കാരണങ്ങളാൽ ജേതാക്കളുടെ പ്രഖ്യാപനം മരവിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഗൗരിനന്ദന സർവ്വകലാശാല ആസ്ഥാനത്തു നിന്ന് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. അക്ഷര…

ശിശുദിനഘോഷം 2024 – കുട്ടികളുടെ പ്രധാനമന്ത്രിക്ക് കൊല്ലത്തിന്റെ ആദരവ്

2024 ലെ സംസ്ഥനതല ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കൊല്ലം കുളത്തുപ്പഴ സ്വദേശി ബഹിയാ ഫത്തിമക്ക് കൊല്ലം ജില്ലാ ഭരണകുടത്തിന്റെയും, ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേത്യത്വത്തിൽ സ്വീകരണം നൽകി.സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്തായി കുളത്തൂപ്പുഴയെ ഗവർണ്ണർ പ്രഖ്യാപിച്ച വേളയിൽ ബഹു.…

ശിശുദിനാഘോഷത്തിനോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും, സോൾസ് ഓഫ് കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച കിഡ്സ് റൺ കുട്ടികൾക്ക് ആവേശമായി

കിഡസ് റണ്ണിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ ദേവീദാസ് നിർവഹിച്ചു.ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ ഡി ഷൈൻ ദേവ് അദ്ധ്യക്ഷനായി, സോൾസ് ഓഫ് കൊല്ലം പ്രസിഡന്റ് PK പ്രവീൺ സ്വാഗതം ആശംസിച്ചു ,സെക്രട്ടറി രാജു രാഘവൻ, ശിശുക്ഷേമസമിതി ജില്ല ട്രഷറർ…

ഹോണടിച്ചത് ഇഷ്ടമായില്ല; പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച യുവാക്കൾ പിടിയിൽ

ചിറയിൻകീഴ്: യാത്രയ്ക്കിടെ വാഹനത്തിന്റെ ഹോൺ മുഴക്കിയതിൽ പ്രകോപിതരായി പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ (32) പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ്…