Category: KERALA

വി​ഗ്രഹത്തിൽ ചാർത്താൻ ഏൽപ്പിച്ച തിരുവാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങി: കീഴ്ശാന്തി പിടിയിൽ

ആലപ്പുഴ: വി​ഗ്രഹത്തിൽ ചാർത്താൻ ഏൽപ്പിച്ച തിരുവാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ കീഴ്ശാന്തി പിടിയിൽ. എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. കിരീടം ഉൾപ്പെടെ 20 പവൻ സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചു…

ഹരിത കേരളം മിഷന്‍: നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍…

സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ

പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്‌സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച്…

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം.

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ…

സഹകരണ എക്സ്പോ വിളംബര ജാഥ ഏപ്രിൽ 19ന്

സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായുള്ള വിളംബര ജാഥ ഏപ്രിൽ 19ന് നടക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ആശാൻ സ്‌ക്ക്വയറിൽ നിന്നും ആരംഭിക്കുന്ന ജാഥ കനകക്കുന്ന് കൊട്ടാരത്തിൽ സമാപിക്കും. ജാഥയിൽ പ്രമുഖ സഹകാരികൾ,…

മാർച്ചിലെ റേഷൻ ഏപ്രിൽ 3 വരെ വിതരണം ചെയ്യും

മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഏപ്രിൽ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. 5 മുതൽ ഏപ്രിലിലെ റേഷൻ വിതരണം…

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനി : നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമൻ കൊല്ലത്ത് പിടിയിൽ

കൊല്ലം : മാരക മയക്കുമരുന്നായ എംഡിഎംഎ മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശി പിടിയില്‍. കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നു കടത്തുന്ന നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം എ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയില്‍…

അസാപ് കേരളയുടെ ആയൂർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. NCVET സർട്ടിഫിക്കേഷനോടു കൂടി പ്ലേസ്മെന്റ് സഹായത്തോടെ നടത്തുന്ന കോഴ്‌സിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 17ന് വൈകിട്ട് 5ന് മുമ്പായി https://asapkerala.gov.in/course/certificate-course-in-ayurveda-therapy/ ലിങ്കിലൂടെ…

കേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് ; സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നു

2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി…

സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാർച്ച് 30ന്

സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാർച്ച് 30ന് നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിർദേശിച്ച നിബന്ധനകൾ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുൻസിപ്പാലിറ്റികളും…