തെരുവ് നായ ആടിനെ കടിച്ചുകൊന്നു.

തെരുവ് നായ ആടിനെ കടിച്ചുകൊന്നു.

തെരുവ് നായയുടെ ആക്രമണത്തിൽ കടയ്ക്കൽ വച്ചീക്കോണം രഞ്ജു ഭവനിൽ രവീന്ദ്രന്റെ ആടാണ് ചത്തത്, തൊട്ടടുത്ത വീട്ടിലെ മധുസൂദനൻ ലീന മന്ദിരം എന്ന വ്യക്തിയുടെ ആടിനെയും ആക്രമിച്ചു, നിരന്തരമായി ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം പതിവാണെന് നാട്ടുകാർ പറഞ്ഞു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് മുടങ്ങി
ബന്ധുക്കൾ പ്രതിഷേധിച്ചു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് നടക്കാത്തതിനാൽ രോഗികളും, ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു.ഇന്ന് വൈകുന്നേരം മുതൽ ടോക്കൺ എടുത്ത് കാത്തിരുന്ന ഗർഭിണികളായവർ മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങേണ്ടിവന്നു.സ്കാനിംഗിന് ചുമതലപ്പെട്ട ഡോക്ടർ വരുകയും കുറച്ച് രോഗികളെ സ്കാൻ ചെയ്തിട്ട് പോകുകയായിരുന്നു.ഏറെ നേരം കാത്തിരുന്ന രോഗികൾ അന്വേഷിച്ചപ്പോൾ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 10-12-2022 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ സ്വാഗതം പറഞ്ഞു. ബാങ്കിന്റെ 2921-22 വർഷത്തെ…

സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് ഒന്നാം സ്ഥാനം കടയ്ക്കൽ GVHSS ലെ രാഗേന്ദുവിന്

പാലക്കാട് ഷോർണൂരിൽ വച്ച് നടന്ന HS വിഭാഗം സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ GVHSS വിദ്യാർത്ഥിനി രാഗേന്ദു.സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് മത്സരത്തിലും രാഗേന്ദുവിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു

ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി സമഗ്ര പദ്ധതി നടപ്പിലാക്കും: കളക്ടർ അഫ്‌സാന പർവീൺ

ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്ന് തടാകം സന്ദർശിച്ച കലക്ടർ അഫ്‌സാന പർവീൺ പറഞ്ഞു. അടിയന്തരയോഗം ചേർന്ന് ഹ്രസ്വ,- ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകും. സ്ഥിതിവിവരം പരിശോധിക്കുന്നതിനായി സന്ദർശനം നടത്തവെയാണ് സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പദ്ധതികളുടെ സാധ്യതകൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. തദ്ദേശസ്ഥാപനങ്ങൾ,…

മങ്കാട് വായനശാല വീണ്ടും നെൽക്കൃഷിയിലേക്ക്

മങ്കാട് വായനശാല വീണ്ടും പാടത്തേയ്ക്ക്. യന്ത്രമുയോഗിച്ചുള്ള ഞാറ് നടീൽ കുമ്മിൾ അഗ്രികൾച്ചറൽ അസിസ്റ്റന്റ് അനൂപ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കൊട്ടാരക്കര കിലയുടെ നേതൃത്വത്തിൽ വനിത വേദി പ്രവർത്തകർക്ക് യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടീൽ പരിശീലനം നൽകി . ഗ്രന്ഥശാല സെക്രട്ടറി ഡി അജയൻ,…

കടയ്ക്കലിന്റെ സ്വപ്ന പദ്ധതിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി

കടയ്ക്കലിന്റെ സ്വപ്ന പദ്ധതിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി.കൊല്ലം ജില്ലാപഞ്ചായത്ത് കടയ്ക്കൽ ക്ഷേത്ര കുളത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി.നാടിന്റെ ജല സ്രോതസുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കടയ്ക്കൽ ക്ഷേത്ര കുളം.2015 ൽ സഹസ്ര സരോവർ പദ്ധതി പ്രകാരം പുനർനിർമ്മിച്ചു…

ചാത്തന്നൂര്‍ പാടശേഖരങ്ങളിലെ നെല്ല് സിവില്‍ സപ്ലൈസിലേക്ക്

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വിളവെടുക്കുന്ന നെല്ല് പൊതുവിതരണ സംവിധാനത്തിലൂടെ വിപണയിലേക്ക്്. വരിഞ്ഞം, മീനാട്, ഇടനാട് പാടശേഖരങ്ങളിലെ നെല്ലാണ് നെല്‍കൃഷിവികസന പദ്ധതി പ്രകാരം പൊതുവിതരണ വകുപ്പിന് കൈമാറുന്നത്. ഒന്നാംവിള നെല്‍കൃഷി ചെയ്ത 25ലധികം കര്‍ഷകരുടെ 52,000 കിലോ നെല്ലാണ് നല്‍കുക. പദ്ധതിയുടെ ഫ്‌ളാഗ്…

കടയ്ക്കൽ പഞ്ചായത്ത് കേരഗ്രാമം പദ്ധതിയ്ക്കായി
വിപുലമായ പൊതുയോഗം നടന്നു.

സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി കേരഗ്രാമം പദ്ധതിക്കായി വിപുലമായ കർഷക പൊതുയോഗം നടന്നു 8-12-2022 ൽ കടയ്ക്കൽ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ഹാളിൽ നടന്ന യോഗം കടയ്ക്കൽ ഗ്രാമ…

കടയ്ക്കൽ പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ നടന്നു

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ടൗൺ ഹാളിൽ നടന്നു.2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഭിന്നശേഷി ഗ്രാമസഭ വിളിച്ചു ചേർത്തത്. പദ്ധതി രൂപീകരണത്തിൽ.ഭിന്നശേഷിക്കാർക്ക് ആവശ്യമായ പ്രോജക്ടുകൾ അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് നടപ്പിലാക്കാൻ ഇത്തരം ഗ്രാമസഭ കൊണ്ട് കഴിയുന്നു.ഉദ്ഘാടന യോഗം കടയ്ക്കൽ പഞ്ചായത്ത്‌…