തരിശ്‌ നിലത്തില്‍ നൂറുമേനി

തരിശ്‌ നിലത്തില്‍ നൂറുമേനി

കാല്‍നൂറ്റാണ്ടായി തരിശായി കിടക്കുന്ന ഏലകള്‍ കൃഷിയോഗ്യമാക്കാന്‍ മൈനാഗപള്ളി പഞ്ചായത്തില്‍ പദ്ധതി. വെട്ടിക്കാട്ട് മാടന്‍നട, ചാലായില്‍, മുണ്ടകപ്പാടം, തോട്ടുമുഖം എന്നീ ഏലകളിലെ 548 ഏക്കര്‍ തരിശുനിലമാണ് കൃഷിയോഗ്യമാക്കുന്നത്. കൃഷി, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നവകേരളം കര്‍മപദ്ധതിപ്രകാരം ഹരിതകേരളം മിഷന്റെ…

ശ്രദ്ധേയമായി ഐടിബിപി ആയുധപ്രദർശനം

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആയുധപ്രദർശനം ശ്രദ്ധേയമായി. ഐടിബിപി ഇൻസ്പെക്ടർ ആർ ആനന്ദ് ഉദ്ഘാടനംചെയ്തു. എൻഇസിഎസ് ചെയർമാൻ എം ശിവസുതൻ അധ്യക്ഷനായി. വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ…

കെഎംഎംഎല്ലില്‍ 3 കെട്ടിടവും നടപ്പാലവും നിർമിക്കും

കെഎംഎംല്ലില്‍ മൂന്നു കെട്ടിടത്തിന്റെയും നടപ്പാലത്തിന്റെയും കല്ലിടൽ ആറിന്‌ മന്ത്രി പി രാജീവ് നിർവഹിക്കും. ഖനനമേഖലയിലെ ഹരിത പുനരുജ്ജീവനത്തിന് 1000 തെങ്ങിൻതൈ നടുന്ന പദ്ധതിയും ഉദ്ഘാടനംചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. പ്ലാന്റ് ടെക്‌നിക്കല്‍ സര്‍വീസ്, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്‌,…

കൊല്ലത്തെ ശ്രീനാരായണ സാംസ്കാരിക സമുച്ചയം; ഉദ്ഘാടനം ഈ മാസം

ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകുന്നു. ജില്ലയ്ക്കുള്ള പുതുവർഷ സമ്മാനമായി ഈ മാസം നാടിനു സമർപ്പിക്കാനാണു നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആശ്രാമം ഗെസ്റ്റ് ഹൗസ് മൈതാനത്ത് 3.82 ഏക്കർ സ്ഥലത്ത് 91,000 ചതുരശ്രയടി വിസ്തീർണത്തിലാണ് സാംസ്കാരിക സമുച്ചയം.…

അധ്യാപകരുടെ സംഘടിത ശക്തി തെളിയിച്ച് മഹാറാലി

KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ അധ്യാപക റാലിയും പൊതു സമ്മേളനവും നടന്നു. കടയ്ക്കൽ സീഡ് ഫാം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ യിൽ സമാപിച്ചു, ചെണ്ട മേളത്തിന്റെയും, മുത്തുക്കുടയുടെയും അകമ്പടിയോടെ നൂറ്…

KSTA കൊല്ലം ജില്ലാ സമ്മേളനം എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.

KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനം 2022 ഡിസംബർ 29,30,31 തീയതികളിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ വച്ച് നടക്കുന്നു. പ്രതിനിധി സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ…

റേഷന്‍കടകള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍

ഭക്ഷ്യധാന്യങ്ങളുടെ കൃത്യമായ വിതരണം സംബന്ധിച്ച് ജില്ലയിലെ വിവിധ റേഷന്‍കടകളില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റ നേതൃത്വത്തില്‍ പരിശോധന നടത്തി. റേഷന്‍കടകളിലെ സൗകര്യങ്ങളും ഭക്ഷ്യധാന്യങ്ങളുടെ വിതരണവും സംബന്ധിച്ച് കേന്ദ്ര സംഘത്തിന്റെ ജില്ലയിലെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്. ഏഴുകോണ്‍, മാമൂട്,…

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ജില്ലയില്‍ 10,253 സംരംഭങ്ങള്‍

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10,253 സംരംഭങ്ങള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. പദ്ധതിപുരോഗതി വിലയിരുത്തുന്നതിന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ 11,775 സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തില്‍ 87 ശതമാനവും കൈവരിച്ച് ജില്ല മൂന്നാം സ്ഥാനത്താണ്…

മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾവാഹനം യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി.…

തെരുവുനായകൾക്കായി ജില്ലാപഞ്ചായത്ത് അഭയകേന്ദ്രം ഒരുക്കുന്നു

തെരുവുനായകൾക്കായി ജില്ലാപഞ്ചായത്ത് അഭയകേന്ദ്രം ഒരുക്കുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല ഫാമിലെ രണ്ട് ഏക്കറിൽ അഭയകേന്ദ്രം നിർമിക്കുന്നത്. 1000 നായകളെ പാർപ്പിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. നിർമാണോദ്ഘാടനം 26നു പകൽ 11ന് നടക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ്…