Category: KERALA

രാജ്യത്ത് ആദ്യമായി പ്രവേശന പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് ‘നോ ടു ഡ്രഗ്സ്’ പ്രതിജ്ഞ നിർബന്ധമാക്കി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി

കൊച്ചി : പുതുതലമുറയെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കുന്നതിനും സുരക്ഷിതവും അച്ചടക്കവുമുള്ള പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെയും ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ‘നോ ടു ഡ്രഗ്സ് ‘ പ്രതിജ്ഞ നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാലയാവുകയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി. സര്‍വകലാശാലയുടെ കൊച്ചി ക്യാമ്പസില്‍ പ്രവേശനം ലഭിക്കുന്ന…

വനിതാ ദിനത്തിൽ ‘ലേഡീസ് ഒൺലി’ കപ്പൽ യാത്ര

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വനിതാ ദിനമായ മാർച്ച് എട്ടിന് ലേഡീസ് ഒൺലി കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. കപ്പൽ യാത്രയ്ക്ക് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എ.സി ബസ് യാത്ര അടക്കം 3640 രൂപ നൽകി സ്ത്രീകൾക്ക്…

രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിനെ ആദരിച്ച് സംസ്ഥാനം

രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിനെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. വിദർഭക്കെതിരായി ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാനായിരുന്നെങ്കിൽ രഞ്ജിട്രോഫി ഫലം മറിച്ചാകുമായിരുന്നു. അടുത്ത…

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി…

കൊല്ലം @ 75: പ്രദർശന വിപണനമേളയ്ക്ക് തുടക്കമായി

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് മാർച്ച് 10 വരെ ആശ്രാമം മൈതാനിയിൽ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ…

കടയ്ക്കൽ കരാട്ടെ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു

കടയ്ക്കൽ ആൽത്തറമൂട് തളിനട ക്ഷേത്രത്തിന് എതിർവശം ആറ്റിങ്ങൽ കരാട്ടെ ടീം കടയ്ക്കൽ കരാട്ടെ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീം സ്ഥാപകൻ സമ്പത്ത് വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. മനോജ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.…

ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം…

കാട്ടാന ആക്രമണം; കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി(80), ഭാര്യ ലീല(70) എന്നിവരാണ്‌ മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ രിയാരം മെഡിക്കല്‍ കോളേജ്…

സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം…

അപേക്ഷ സമാഹരണ ക്യാമ്പും ഇൻഷുറൻസ് മേളയും സംഘടിപ്പിച്ചു

പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ് യോജന പദ്ധതിയുടെ സേവനങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വാടി സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി ഹാളിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അപേക്ഷ സമാഹരണ ക്യാമ്പും ഇൻഷുറൻസ് മേളയും സംഘടിപ്പിച്ചു. മത്സ്യകർഷകർ, മത്സ്യത്തൊഴിലാളികൾ, അനുബന്ധ മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ…