Category: KANNUR

യുപിയിൽനിന്ന് കേരളത്തില്‍ എത്തുന്നത് വിമാനത്തില്‍: കേരളത്തിലെ ട്രെയിനുകളിൽ ആഭരണമോഷണം: രണ്ട് പേര്‍ പിടിയില്‍

കേരളത്തിലെ തീവണ്ടികളിൽ ആഭരണമോഷണം നടത്തുന്ന രണ്ടു ഉത്തർപ്രദേശ് സ്വദേശികൾ പൊലീസിന്റെ പിടിയില്‍. ഉത്തർപ്രദേശ് മിർസാപുർ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരെയാണ് ആർപിഎഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ട് സ്വർണപാദസരം…

പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സൂട്ട്കേസിൽ നാല് കഷണങ്ങളാക്കി പെൺകുട്ടിയുടെ മൃതദേഹം, രണ്ടാഴ്ചത്തെ പഴക്കം

18–19 വയസ്സുള്ള യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടത്തി…

മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിതാവ്

മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിതാവ്. കണ്ണൂർ പാനൂരിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സൂരജിനെയാണ് പിതാവ് വെടിവെച്ചത്.സൂരജിന്റെ തലയ്ക്കാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്…

കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലിസ്

മയ്യില്‍: പൊലീസ് സ്റ്റേഷനില്‍ നിന്നു കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതിയെ പൊലിസ് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ വേളം വായനശാലയ്ക്കു സമീപത്തുനിന്നും പിടികൂടി. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു രണ്ടുമണിക്കാണ് സംഭവം. അഞ്ചുദിവസം…

ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ: കണ്ണൂര്‍ ജില്ലക്ക് മികച്ച വിജയം

സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരില്‍ 381 പേരും പാസായി. കൊമേഴ്സില്‍ തലശ്ശേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച ഇഷത്തൂല്‍ ഇര്‍ഷാനക്ക് ഫുള്‍…

വായനാ വിപ്ലവവുമായി കണ്ണൂര്‍; എല്ലാ വാര്‍ഡിലും ലൈബ്രറിയൊരുക്കാന്‍ കുടുംബശ്രീയുടെ പുസത്ക ശേഖരണം

കുടുംബശ്രീ പുസ്തക ശേഖരണം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ സ്വീകരിച്ച് കൊണ്ടായിരുന്നു ഉദ്ഘാടന പരിപാടി. കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി പിഎംഎസ്ഡി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായാണ് കുടുംബശ്രീയുടെ…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പോളിടെക്നിക്കുകള്‍ നവീകരിക്കും: ആര്‍.ബിന്ദു

കണ്ണൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്‌നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ജില്ലയിലെ മലയോര മേഖലയില്‍…

കുടുംബാംഗങ്ങളെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു; പൊള്ളലേറ്റവരില്‍ ആറ് വയസുകാരനും

കണ്ണൂര്‍: ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പാട്യം പത്തായക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് പിഞ്ച് കുഞ്ഞടക്കം മൂന്ന് പേരെ തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സഹോദരന്‍ രജീഷ്, ഭാര്യ…

കൊട്ടിയൂർ ഉത്സവത്തിന് തിരക്കേറി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇളനീർ വെയ്പ്പ്

ദേവഭൂമിയായ കൊട്ടിയൂരില്‍ പെരുമാളിന്റെ വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനയായി തിരുവോണം ആരാധന നടന്നു. ആരാധനാ ദിവസങ്ങളില്‍ നടക്കുന്ന പൊന്നിന്‍ ശീവേലി ഉച്ചയോടെ നടത്തി. പന്തീരടി പൂജയ്ക്ക് മുന്‍പ് ആരാധന നിവേദ്യവും നടന്നുവെളളിയാഴ്ച്ച വൈകുന്നേരം പഞ്ചഗവ്യം കളഭം എന്നിവയോടെ അഭിഷേകവും നടത്തി.കരോത്ത് നായര്‍…