Category: KADAKKAL NEWS

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ ന്യുറോ &സ്പൈൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2024 ഡിസംബർ 22 ന് രാവിലെ 9 മണിമുതൽ 12 വരെയാണ് ക്യാമ്പ്.SPINE DIVISION, BRIN DIVISION എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്. കഴുത്ത് വേദന, നടുവേദന നട്ടെല്ലിൽ ക്ഷതം, കൈ കാലുകളിലെ പെരുപ്പ്, കൈ കാലുകളിലെ തളർച്ച, നട്ടെല്ല് തേയ്മാനം, നാഡീ…

കടയ്ക്കൽ ആൽത്തറമൂട്ടിൽ കടയിൽ നിന്നവരെ ബൈക്ക് യാത്രികർ ഇടിച്ചു വീഴ്ത്തി

കടയ്ക്കൽ ആൽത്തറമൂട്ടിൽ കടയ്ക്കുള്ളിൽ നിന്നവരെ ബൈക്ക് യാത്രികർ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ആൽത്തറമൂട്ടിൽ ദേവീ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന വിഷ്ണുവിനേയും, പശ്ചിമ ബംഗാൾ സ്വദേശിയായ ഡപ്പൻ കുമാർ ദാസിനെയുമാണ് ഇടിച്ചു വീഴ്ത്തിയത് .പുല്ലുപണ ചരുവിള…

ചരമം: (സുനിൽ കുമാർ സുമിനാ ഭവൻ, മേവനക്കോണം, കടയ്ക്കൽ)

മേവനക്കോണം സുമിനാ ഭവനിൽ സുനിൽ കുമാർ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കശുവണ്ടി ഫാക്ടറി ജീവനക്കാരനായിരുന്നു.സംസ്‌കാരം കോട്ടപ്പുറത്തുള്ള വസതിയിൽ നടക്കും.

വളവുപച്ച പോലീസ് സ്റ്റേഷൻ്റെ മാതൃക നിർമ്മിച്ച് എ.കെ.എം. പബ്ലിക് സ്കൂളിലെ ആറാം സ്റ്റാൻ്റേർഡ് വിദ്യാർത്ഥി അൽബിറൂനി

വളവുപച്ച പുതുതായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ്റെ മാതൃക വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിലെ ആറാം സ്റ്റാൻ്റേർഡ് വിദ്യാർത്ഥി അൽബിറൂനി തയ്യാറാക്കി.ഉടനെ ഉദ്ഘാടനം ചെയ്യുന്ന പോലീസ് സ്റ്റേഷൻ്റെ മാതൃക സ്കൂൾ സംഘടിപ്പിച്ച എക്സിബിഷനിൽ പ്രദർശിപ്പിച്ചു. മാതൃക നിരവധിപ്പേരിൽ കൗതുകമുളവാക്കുകയും വളരെയേറെ ജനശ്രദ്ധയാകർഷിക്കുകയുമുണ്ടായി.പ്രസ്തുത മാതൃക…

കടയ്ക്കൽ പഞ്ചായത്ത്‌ കേരളോത്സവം സമാപിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ടൗൺ ഹാളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷാനി…

കടയ്ക്കൽ കോട്ടപ്പുറം സ്വാദേശി ആർഷ അരുണിന് 43-മത് സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

കടയ്ക്കൽ കോട്ടപ്പുറം സ്വാദേശി ആർഷ അരുണിന് 43-മത് സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ. നവോദയ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആർഷ.കോട്ടപ്പുറം ശ്രീവിഹാറിൽ അരുൺ മോഹന്റെയും, ഷൈജയുടെയും മകളാണ് ആർഷ അരുൺ.

കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കടയ്ക്കൽ : കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം മന്ത്രി ജെ ചിഞ്ചുറാണി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽനിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജങ്‌ഷനു സമീപം വാങ്ങിയ 88സെന്റ്‌ സ്ഥലത്താണ് സ്റ്റേഡിയം തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധു അധ്യക്ഷനായി. വൈസ്…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ മുതൽ ആരംഭിയ്ക്കും

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്സവം ഡിസംബർ 6, 7,8,9 തീയതികളിൽ കടയ്ക്കൽ പഞ്ചായത്തിന്റെ വിവിധ വേദികളിൽ നടക്കും.6-12-2024 വെള്ളിയാഴ്ച രാവിലെ 10 മണി യ്ക്ക് പഞ്ചായത്ത്‌ ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ബ്ലോക്ക്‌…

കടയ്ക്കൽ, മഹാശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ കണ്ണഞ്ചിപ്പിയ്ക്കും മണിമുല്ല വസന്തം

കടയ്ക്കൽ ആൽത്തറമൂട് മഹാ ശിവക്ഷേത്രത്തിന് സമീപം അമൃതകുമാറിന്റെ വീട്ടിലാണ് കണ്ണിനും, മനസിനും കുളിരണിയിക്കുന്ന കാഴ്ചയുള്ളത്. വർഷത്തിൽ ഒരുപ്രാവശ്യമാണ് ഈ മണിമുല്ലകൾ പൂവിടുന്നത്. സീസണായാൽ കോടികണക്കിന് പൂക്കലാണ് വിരിയുന്നത്, മഞ്ഞുപെയ്യുന്ന പോലെ പൂക്കൾ നിറയും, പൂത്തുകഴിഞ്ഞാൽ തേനീച്ചകളും,പൂമ്പാറ്റകളും അതിഥികളായെത്തും. പൂത്തുകഴിഞ്ഞാൽ പ്രദേശമാകെ പരത്തുന്ന…

കടയ്ക്കൽ ഫാർമർ പ്രൊഡ്യുസർ കമ്പനിയുടെ (KFPC) വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ആരംഭിക്കുന്ന ഹരിതം പ്ലാന്റ് നഴ്സറി & ഗാർഡൻ, KFPC അഗ്രി ബസാർ, പ്രകൃതി എക്കോ ഷോപ്പ്, ഹണി പാർലർ, KFPC ലേബർ ബാങ്ക്, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മന്ത്രി…