Category: INDIA

ബിരിയാണിയിൽ കോഴിക്കാലില്ല; വിവാഹ വേദിയിൽ പരസ്‌പരമേറ്റുമുട്ടി ബന്ധുക്കൾ

ലഖ്‌നൗ > ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹ വേദിയിൽ കൂട്ടത്തല്ലും കസേരയേറും. വിളമ്പിയ ചിക്കൻ ബിരിയാണിയിൽ കോഴിക്കാൽ ഇല്ലെന്നതായിരുന്നു കാരണം. വധുവിന്റെയും വരന്റെയും ബന്ധുക്കൾ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. കോഴിക്കാലിൻ്റെ കാര്യം പറഞ്ഞ്‌ വരന്റെ ബന്ധുക്കളിൽ ഒരാളാണ്…

മകളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി; അന്വേഷണത്തിനൊടുവിൽ അമ്മ വീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി പൊലീസ്

ഫരീദാബാദ് > മകളെ കാണാനില്ലെന്ന് പിതാവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് അമ്മ 10 മാസം മുമ്പ് കുഴിച്ചിട്ട മകളുടെ മൃതദേഹം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ജൂൺ ഏഴിനാണ് മകളെ കുറച്ചുനാളായി കാണാനില്ലെന്നു പറഞ്ഞ് സൗദിയിൽ താമസിക്കുന്ന…

റീൽസ് എടുക്കാൻ ഥാർ കടലിൽ ഇറക്കി, കുടുങ്ങിയപ്പോൾ ഉപേക്ഷിച്ചു; ​ഗുജറാത്തിൽ യുവാക്കൾക്കെതിരെ കേസ്

അഹമ്മദാബാദ്: സോഷ്യൽ മീഡിയയിൽ വൈറലാവാനായുള്ള ശ്രമത്തിനിടെ എട്ടിന്റെ പണി വാങ്ങി ​ഗുജറാത്തിലെ രണ്ട് യുവാക്കൾ. ഇൻസ്റ്റ​ഗ്രാം റീൽസ് എടുക്കാനായി ഥാർ എസ് യുവിയുമായി കടലിലിറങ്ങിയ യുവാക്കൾക്കാണ് പണി കിട്ടിയത്. ഗുജറാത്ത് കച്ചിലെ മുദ്ര ബീച്ചിലാണ് സംഭവം. റീൽ വീഡിയോ ഉണ്ടാക്കുന്നതിനായി മഹീന്ദ്രയുടെ…

ബഹുനില കെട്ടിടത്തിൽ തൂങ്ങി റീൽസ്; പെൺകുട്ടിയും സുഹൃത്തും അറസ്റ്റിൽ

റീൽസെടുക്കാനായി ബഹുനില കെട്ടിടത്തിന് മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബഹുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴെക്കു വീഴുന്ന രീതിയിലാണ് ഇവർ…

ഇത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന് ഇന്ത്യൻ റെയിൽവേ; വിസ്മയമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം

ജമ്മു: ട്രെയിന്‍ സര്‍വ്വീസിന് തയാറായി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകേയുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതിനായുള്ളട്രയൽ റണ്ണും കഴിഞ്ഞ ദിവസം റെയിൽവേ പൂർത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ്…

ഇൻസ്റ്റഗ്രാമിന് അപരനെത്തി; ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാമെന്നത് സവിശേഷത

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി. ടിക് ടോക്കിന്‍റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് ആണ് ‘വീ’ (Whee) എന്ന പേരിൽ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് കാണുന്ന ആർക്കും ഇത് ഇൻസ്റ്റഗ്രാം തന്നെയാണോ എന്ന സംശയം…

‘മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണം’; പിതാവിന്റെ ആ​ഗ്രഹം സാധിച്ചു, ഐസിയു വിവാഹവേദിയായി

ലഖ്നൗ: മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹം നടത്തിക്കൊടുത്ത് ഡോക്ടർമാർ‌. പിതാവിന്റെ അഭ്യർഥന മാനിച്ച് ഐസിയു വിവാഹവേദിയായി. ലഖ്‌നൗവിലെ ഇറ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന പിതാവിൻ്റെ അഭ്യർത്ഥന മാനിച്ചാണ് രണ്ട് പെൺമക്കളുടെ…

മോഷ്ടിക്കാൻ കയറിയതാണ്, മദ്യം കണ്ടപ്പോൾ അടിച്ചു പൂസായി എസി മുറിയിൽ കിടന്നുറങ്ങി, കയ്യോടെ പൊക്കി വീട്ടുകാർ

ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുന്നതിനിടെ, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിചിത്രമായ ഒരു മോഷണ സംഭവം പുറത്തു വരുന്നു. പലരീതിയിലും കള്ളന്മാർ കുടുങ്ങുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇത് ആദ്യമായിരിക്കും എന്നാണ് നെറ്റിസണ്സ് പറയുന്നത്. ഒരു കള്ളന് പറ്റിയ അബദ്ധമാണിത്. മോഷ്ടിക്കാൻ…

രാമേശ്വരം വൻകരയുമായി ബന്ധിപ്പിക്കുന്ന പാമ്പനിലെ പുതിയപാലത്തിന്റെ പണി നിർണായകഘട്ടത്തിൽ; അടുത്തമാസത്തോടെ പൂർത്തിയാക്കും

പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം നിർണായകഘട്ടത്തിലേക്ക്.കപ്പൽ വരുമ്പോൾ കുത്തനെ ഉയരുന്ന ഭീമൻ ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന ശ്രമകരമായ ജോലിയാണ് നടക്കുന്നത്. ജൂൺ 30-ഓടെ നിർമാണം പൂർത്തിയാക്കാനാണ് റെയിൽ വികാസ് നിഗത്തിന്റെ പദ്ധതി.പ്രക്ഷുബ്ധമായ കടലിൽ 2.08 കിലോമീറ്റർ…

സൈന്യത്തിന് വേണ്ടി ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഡിആർഡിഒ

സൈന്യത്തിന് വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് വിജയകരമായി വികസിപ്പിച്ചത്. ഉയർന്ന ത്രട്ട് ലെവൽ ആറുവരെ നേരിടാനാകുന്ന ജാക്കറ്റ് കാൻപുറിലെ ഡിഫൻസ്…

error: Content is protected !!