Category: IDUKKI

ഇടുക്കി പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ

ഇടുക്കി, പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ. വിതുര സ്വദേശി ശ്രീജിത്ത്‌, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും…

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല എന്ന നേട്ടം വീണ്ടും ഇടുക്കിക്ക് സ്വന്തം. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാ​​ഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്.…

ഇടുക്കിയില്‍ ആറ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

ഇടുക്കി ആമക്കണ്ടത്ത് ആറ് വയസുകാരനെ കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കുട്ടിയുടെ മാതൃസഹോദരി ഭര്‍ത്താവ് ഷാന്‍ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാര്‍ മാമ്ലല ഇരുപതാപറമ്പില്‍ സുനില്‍ കുമാറിന് ( 50) ആണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; കുഞ്ഞ് മരിച്ചു

പത്തു ദിവസം പ്രായമായ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. ഇടുക്കി എസ്ഐ മുരിക്കാശേരി നെടുങ്ങനാൽ ചാർളി തോമസിന്റെ മകനാണു മരിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: ഷോണി. സഹോദരങ്ങൾ: സിയോണ, സൈനോര.