Category: HIGH COURT

ജസ്റ്റിസ്‌ നിതിൻ ജാംദാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌

ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്‌ജ്‌ നിതിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി. ജൂലൈ 11ന് സുപ്രീംകോടതി കൊളീജിയം നല്‍കിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉദാസീനതയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി…

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പന്ത്രണ്ടാം വാർഷിക പരിപാടി സംഘടിപ്പിച്ചു

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു. സർവ്വീസ് കേസുകളിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അതിവേഗം തീർപ്പുണ്ടാക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് ഹൈക്കോടതി ചീഫ്…

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധനം: ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആരാധനാലയങ്ങളിൽ അ‌സമയങ്ങളിൽ വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും ഒപ്പം അസമയം ഏതെന്ന് കോടതി ഉത്തരവിൽ…

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ട് ചെയ്യണ്ട, വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും: നിരോധിച്ച് ഹൈക്കോടതി

തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഇനിമുതൽ സിനിമ ഷൂട്ടിംഗ് നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകിയത്. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ…

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായ എജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാറിന് കൈമാറി. കേന്ദ്ര…

‘എത്ര കോടി നൽകിയാലും മനുഷ്യജീവന്​ പകരമാവില്ല’; ഡോ വന്ദനാ കേസിൽ ഹൈക്കോടതി

എ​ത്ര കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യാ​ലും ഏ​റെ വി​ല​പ്പെ​ട്ട ജീ​വ​ന്​ അ​തൊ​ന്നും പ​ക​രം ആവില്ലെന്ന്​ ഹൈക്കോടതി. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി തീർപ്പാക്കി…

പെൻഷൻ മസ്റ്ററിങ് :ഹൈക്കോടതി സ്റ്റേ നീക്കി

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മസ്റ്ററിങ് ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ച നടപടി ഹൈക്കോടതി നീക്കി ഇതോടെ മസ്റ്ററിങ് നടത്താനുള്ളവർക്ക് തൊട്ടടുത്ത ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്താം. ജസ്റ്റിസ് വിജു എബ്രഹാം അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്…

ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും