Category: HELTH

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു.…

ഡി.ഫാം: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് 1 ഇആർ1991 (സപ്ലിമെന്ററി) ഏപ്രിൽ 2023ന്റേയും പാർട്ട് 11 (റെഗുലർ/സപ്ലിമെന്ററി) ജൂലൈ 2023ന്റേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് : www.dme.kerala.gov.in.

ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 0471 2474550.

രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം, കേരള പൊതുജനാരോഗ്യ ആക്ട്

സംസ്ഥാനത്ത് 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏറെ വര്‍ഷങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖല ആഗ്രഹിച്ച നിയമമാണിത്. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക്…

600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ…

ആഗോള ആയുർവേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്ത് ആഗോള ആയുർവേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിലാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ആയുർവേദത്തിന്റെ പരിവർത്തനരീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾ. കേരളത്തിന്റെ ആയുർവേദ ടൂറിസം ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക…

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: റ്റി സി എം സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം. പ്രായപരിധി 40 വയസ്. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന…

മന്ത്രി വീണജോർജ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി.

നവകേരളസദസ്സിന് മുന്നോടിയായി ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രിയും ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാജോർജ് സന്നർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി. സിപിഐഎം കൊല്ലം ജില്ലാസെക്രട്ടറിയേറ്റഗം എസ് വിക്രമൻ,കടയ്ക്കൽഏരിയസെക്രട്ടറി എം നസീർ…

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇതുവരെ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍

കൊല്ലം ജില്ലാ ആശുപത്രിയില്‍ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 2022 സെപ്റ്റംബര്‍ മാസം മുതലാണ് ശസ്ത്രക്രിയകൾ ആരംഭിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് കുറഞ്ഞ ചെലവും കുറച്ച് ദിവസത്തെ ആശുപത്രി വാസവും മതിയെന്നതാണ് പ്രത്യേകത. അപ്പന്‍ഡിസെക്ടമി, പിത്താശയസംബന്ധമായ…

7 പേർക്ക് പുതു ജീവിതം നൽകി സുരേഷ് യാത്രയായി

മസ്തിഷ്ക മരണമടഞ്ഞ തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ സുരേഷിന്റെ(37) അവയവങ്ങൾ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിർവഹിച്ചത്. ഹൃദയം രണ്ടു വൃക്കകൾ കരൾ (രണ്ടുപേർക്ക് പകുത്ത് നൽകി) രണ്ട് കണ്ണുകൾ…