Category: HELTH

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും

ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ…

ഫെബ്രുവരി 1 മുതല്‍ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത്‌ കാര്‍ഡ് നിര്‍ബന്ധം

എല്ലാ ഭക്ഷണ സ്ഥാപനങ്ങളും ഹൈജീന്‍ റേറ്റിംഗ് എടുക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത്…

നട്ടെല്ലിന്റെ വളവ്‌ മാറ്റുന്ന ശസ്‌ത്രക്രിയ ഇനി തിരുവനന്തപുരം മെഡി. കോളേജ്‌ ആശുപത്രിയിലും; സർക്കാർ മേഖലയിൽ ആദ്യം.

സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌ത്രക്രിയയ്‌ക്ക്‌ സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഒരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിലാണ്‌ പ്രത്യേക സംവിധാനമൊരുക്കുക. നട്ടെല്ലിന്റെ വളവ് ശസ്‌‌ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്‌പൈൻ സ്‌കോളിയോസിസ് ശസ്‌‌ത്രക്രിയ. സ്വകാര്യ…

ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് ദന്തചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖ

ഡെന്റൽ കൗൺസിലിന്റെ ആജീവനാന്ത പുരസ്‌കാരദാനവും ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് പ്രകാശനവും നടത്തി കേരള ഡെന്റൽ കൗൺസിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങൾ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…

കുഷ്ഠരോഗ നിര്‍മ്മാര്‍ജനം : അശ്വമേധം ക്യാംപയിന് തുടക്കമായി

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് അശ്വമേധം ക്യാംപയിനുമായി ആരോഗ്യ വകുപ്പ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്‌. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം…

വിര നശീകരണ ഗുളികയ്ക്കെതിരെ വ്യാജപ്രചരണം: നിയമ നടപടിയിലേക്ക് ആരോഗ്യ വകുപ്പ്

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകി. പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശക്തമായ…

ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം: മന്ത്രി വീണാ ജോർജ്

ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴി ഈ ആശുപത്രികളിൽ വളരെ എളുപ്പത്തിൽ അപ്പോയിന്റ്‌മെന്റ് എടുക്കാൻ കഴിയും. ആശുപത്രികളിൽ ക്യൂ നിൽക്കാതെ സെൽഫ് രജിസ്‌ട്രേഷൻ…

അനീമിയ ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കും: മന്ത്രി വീണാ ജോർജ്

അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, ഇടുക്കി,…

കേരളത്തിലെ ആദ്യത്തെ മദർ-ന്യൂ ബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു

കുഞ്ഞ് തീവ്രപരിചരണത്തിലായിരിക്കുമ്പോൾ ഒപ്പം അമ്മയും കൂടെയുണ്ടായാലോ?ആധുനിക വൈദ്യശാസ്ത്ര ലോകം നിർദേശിക്കുന്ന ഈ സംവിധാനത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടക്കമിട്ടു.തീവ്രപരിചരണത്തിലുള്ള കുഞ്ഞിനൊപ്പം അമ്മയുടെ സാന്നിധ്യം പൂർണ സമയം ഉറപ്പാക്കുന്നതാണ് മദർ-ന്യൂ ബോൺ കെയർ യൂണിറ്റ്. സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായുള്ള…

കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന…