Category: HELTH

ജില്ലയിലെ ആദ്യ റോബോട്ടിക് സർജറി സംവിധാനം എൻ എസ് സഹകരണ ആശുപത്രിയിൽ

കൊല്ലം: വൈദ്യശാസ്ത്രരംഗത്തെ അതിനൂതന സാങ്കേതിക സംവിധാനമായ റോബോട്ടിക് സർജറി വിഭാഗം എൻ എസ് സഹകരണ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലയിൽ ആദ്യവും സഹകരണ മേഖലയിൽ ഇന്ത്യയിൽ ആദ്യവുമാണിത്. തിങ്കൾ വൈകിട്ട്‌ 4.30ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റോബോട്ടിക് വിഭാഗം ധനമന്ത്രി…

104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തി

104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂർവങ്ങളിൽ അപൂർവമാണ്. അങ്ങനെയൊരു ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തി. ഒരുപക്ഷേ അതൊരു പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും ഉയർന്ന ആയുർ ദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. തീർച്ചയായും മുതിർന്ന പൗരന്മാരായിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ…

വീണ്ടും നേട്ടം: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍

നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോര്‍ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന ആയുഷ്മാന്‍ ഭാരത്…

അപൂർവ രോഗം; കോട്ടയം മെഡിക്കൽ കോളേജിൽ പതിനാലുകാരിയുടെ ശസ്ത്രക്രിയ വിജയം

കോട്ടയം: സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നുപോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത നിലയിലാകാനും…

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും…

കൊല്ലം ജില്ലാ നഴ്സസ് ദിന വാരാഘോഷം

നഴ്‌സസ്ദിന വാരാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ തുടക്കമായി. കലാ-കായിക മത്സരങ്ങള്‍ സെമിനാറുകള്‍, ക്വിസ്മത്സരങ്ങള്‍, നഴ്‌സസ്ദിന ഘോഷയാത്ര, ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവയാണ് വാരാഘോഷത്തിന്റെ ഭാഗമാകുന്നത്. 12നാണ് സമാപനം. ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം പുനലൂര്‍ സോമരാജന്‍…

ദേശീയ പുരസ്കാര നിറവിൽ കുമ്മിള്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറി

ആയുർവേദ ചികിത്സാ രംഗത്തെ സമഗ്ര ഇടപെടലിന് ദേശീയ അംഗീകാരം ലഭിച്ച കുമ്മിള്‍ ആയുര്‍വ്വേദ ആശുപത്രി ദേശീയ നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി ആശുപത്രിയുടെ മുഖഛായ തന്നെ മാറിയതോടെ ആശുപത്രിയുടെ സേവനം തേടി സമീപ ജില്ലകളിൽ നിന്നടക്കം രോഗികളുടെ വലിയ…

രാജ്യത്തെ വൻകിട ആശുപത്രികൾവരെ കൈവിട്ടു; 43 കിലോയുള്ള ട്യൂമര്‍ നീക്കി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം : 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക്…

പ്രമേഹത്തിന് ആയൂർവേദ ചികിത്സ

പ്രമേഹ നിയന്ത്രണത്തിനായി ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ നൽകുന്നു. 30നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ രണ്ടാം നമ്പർ ഒപിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ചികിത്സ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 6282925177.

സംസ്ഥാനത്ത് ചൂട് ഉയരുന്നു, ചിക്കൻപോക്സിനെതിരെ ജാഗ്രതാ പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

*കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ശ്രദ്ധിക്കണം സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം.…