Category: GULF NEWS

കുവൈത്തിൽ വാഹനാപകടം: 7 ഇന്ത്യക്കാർ മരിച്ചു; രണ്ട് മലയാളികൾക്ക് പരിക്ക്

കുവൈത്തിൽ സെവൻത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടു മലയാളികളുമുണ്ട്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആറു പേർ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടത്തിൽപെട്ടവരെല്ലാം ഒരേ കമ്പനിയിലെ…

കടയ്ക്കൽ ഒരുമ കുടുംബസംഗമം സംഘടിപ്പിച്ചു

ദുബായ് : ചടയമംഗലം നിയോജക മണ്ഡലത്തിലേയും, പരിസര പ്രദേശത്തെയും യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമയുടെ ലൈഫ് മെമ്പർമാർ ദുബായിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഖിസൈസിൽ ചേർന്ന സംഗമത്തിൽ പ്രവർത്തന റിപ്പോർട്ട്, വരവുചെലവ് കണക്കുകൾ, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു.…

കഅ്ബയുടെ 109-ാം താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് അന്തരിച്ചു

റിയാദ്: മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി. മക്കയിൽ ജനിച്ച അൽ-ഷൈബി…

മലയാളി ഹാജി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ സുപ്രധാന ഹജ്ജ് കർമം നടന്ന മക്കയിലെ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്. ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ…

കല കുവൈറ്റിന് സാമൂഹ്യ പ്രവർത്തനത്തിന് ആദരവ്

മംഗഫിലെ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകിയ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ സാമൂഹ്യ പ്രവർത്തനത്തിന് കുവൈറ്റിന്റെ ആദരവ്. മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട്‌ നടത്തിയ സാമൂഹിക പ്രവർത്തനത്തിന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ…

കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു

കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

കുവൈത്തിലെ തീപിടിത്തം: മരിച്ച മലയാളികളിൽ ഒരാൾ കൊല്ലം സ്വദേശി

കുവൈത്തിലെ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെയാണ്‌ തിരിച്ചറിഞ്ഞത്‌. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിൽ ബുധനാഴ്‌ച പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ…

ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരി; വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞിന് പേര് മുഹമ്മദ്

ഹജ്ജ് തീർഥാടനത്തിനിടെ മുസ്‌ലിങ്ങളുടെ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. സൗദി അറേബ്യയിലെ മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജൻമം നൽകിയത്. ഇത്തവണത്തെ ഹജ്ജ് തീർഥാടന സീസണിലെ ആദ്യത്തെ കുഞ്ഞാണിത്.…

ഓടിച്ച വാഹനം അപകടത്തിൽ പെട്ട് സൗദി പൗരൻ മരിച്ചു ; കടയ്ക്കൽ സ്വദേശി ആത്മഹത്യ ചെയ്തു

കൊല്ലം : കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തത്. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടിരുന്നു,.ഈ ആഴ്ച നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു.…

മുപ്പത്തിമൂന്നാം അറബ് ഉച്ചകോടിയിൽ ഇന്ത്യൻ വിഷ്വൽ മീഡിയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യക്കാരനായി സേതുരാജ് കടയ്ക്കൽ

വ്യാഴാഴ്ച ബഹ്‌റൈനിലെ മനാമയിൽ വച്ച് നടന്ന അറബ് ഉച്ചകോടിയിൽ മുപ്പത്തിമൂന്നാം അറബ് ഉച്ചകോടിയിൽ ഇന്ത്യൻ വിഷ്വൽ മീഡിയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്ത ഏക ഇന്ത്യക്കാരനായി സേതുരാജ് കടയ്ക്കൽ. അറബ് ജേർണലിസ്റ്റുകൾക്ക് മാത്രമാണ് അറബ് മീറ്റ് കവർ ചെയ്യാൻ കഴിയുമായിരുന്നുള്ളു. വർഷങ്ങളായി ബഹ്‌റൈനിലെ…