Category: ELECTION

കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ സുരക്ഷാ പരിശോധന നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ സുരക്ഷാ പരിശോധന നടത്തി തിരഞ്ഞെടുപ്പ് നിരീക്ഷകർ. സെയിന്റ് അലോഷ്യസ് സ്കൂളിലെ സ്ട്രോംഗ് റൂമുകളുടെ പരിശോധനയാണ് പ്രാഥമികമായി നടത്തിയത്. പോളിംഗ് കഴിഞ്ഞ് ഒരു മാസ കാലയളവോളം വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ അതീവ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്. അതിനുള്ള സംവിധാനങ്ങൾ…

പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വലവരവേൽപ്പ്

കടയ്ക്കൽ : കൈ കൊട്ടിക്കളികളും ചെണ്ടമേളങ്ങളും നാടൻ കലാരൂപങ്ങളുമായി പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വല വരവേൽപ്പ് .നിലമേൽ, ഇട്ടിവ,കുമ്മിൾ,ചിതറ മേഖലകളിലായിരുന്നു ചൊവ്വാഴ്ച എം മുകേഷിൻ്റെ പര്യടനം. രാവിലെ 9 ന് നിലമേൽ മുരുക്കുമണിലായിരുന്നു ആദ്യ സ്വീകരണം വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ…

നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ

നൂറ്റിയാറാം വയസ്സില്‍ സ്വന്തം വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ. 85 വയസ്‌ പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷിയുള്ളവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്)…

തിരഞ്ഞെടുപ്പ് ബോധവൽക്കരണംസൗഹൃദ വടംവലിയിൽ പോലീസ് ജേതാക്കൾ

എല്ലാവരെയും വോട്ട് ജയിക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദവടംവലി മത്സരം ആവേശമായി. പേരിലെ ‘സൗഹൃദം’വിട്ട് പൊരുതിയപ്പോൾ കേരള പോലീസിന് വിജയം. അഡീഷണൽ എസ്പി സുൽഫിക്കർ നയിച്ച ടീമാണ് ജില്ലാ കളക്ടർ എൻ ദേവീദാസ് നയിച്ച റവന്യൂ വകുപ്പ് ടീമിനെ…

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്‌ കേസ്; എം സ്വരാജിന്റെ ഹർജിയിൽ വിധി വ്യാഴാഴ്ച

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ജസ്റ്റിസ് പി ജി അജിത്കുമാറാണ് ഹർജി പരിഗണിക്കുന്നത്. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയതിനാൽ…

സ്ഥാനാർഥിയെക്കുറിച്ചറിയാം കെ വൈ സി ആപ്പിലൂടെ

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക് കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാൻ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം…

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ചട്ടപ്രകാരം യോഗ്യത നേടിയ 12 സ്ഥാനാര്‍ഥികളുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ചട്ടപ്രകാരം യോഗ്യത നേടിയ 12 സ്ഥാനാര്‍ഥികളുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞുള്ള കണക്കാണിത്. ഓരോരുത്തര്‍ക്കുമുള്ള മത്സരചിഹ്നം അനുവദിച്ചതായും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും :ജി.കൃഷ്ണകുമാര്‍ (ബി.ജെ.പി) -താമര, എന്‍.കെ.…

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു. ഇന്ന് (വെള്ളി) നാമനിർദ്ദേശ…

കൊല്ലം ജില്ലയിലെ ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ വിവരങ്ങൾ

കരുനാഗപ്പള്ളി: സുധീര്‍കുമാര്‍ ഐ. വി, ജില്ലാ സപ്ലൈ ഓഫീസര്‍- 9447672577 കുന്നത്തൂര്‍ (എസ്.സി) : ബിജു വി. എസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ -9447653479 കൊട്ടാരക്കര: ഷീജാബീഗം യു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്- 9497755857 പത്തനാപുരം: എസ്.ജയശങ്കര്‍, ഡിവിഷണല്‍ ഫോറസ്റ്റ്…

ഇലക്ഷൻ കമ്മീഷൻ പാസ് നൽകുന്ന മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അവസരം

ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് കേന്ദ്രങ്ങളിൽ റിപ്പോർട്ടിങ്ങിന് ഇലക്ഷൻ കമ്മീഷൻ പാസ് നൽകുന്ന മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അവസരം. തിരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന പിആർഡിയുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിന് അവസരം നൽകുന്നതിന് പുറമേയാണിത്.അവശ്യ സർവീസ് വിഭാഗത്തിൽ പെടുന്നവർ പോസ്റ്റൽ…