അവധിക്കാല കമ്പ്യൂട്ടർ പരിശീലനം

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം

കേരളസർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്‌കൂൾ വിദ്യാർത്ഥി കൾക്കുവേണ്ടി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ്സുമുതൽ പ്ലസ്ടൂവരെയുള്ളവർക്കാണ് അവസരം. പി.എച്ച്.പി, പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്‌സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടോളം കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾവഴി പരിശീലനം നൽകുന്നത്. ഏപ്രിൽ…

പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പരിശീലനം

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് SSLC/ +2/ Degree കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിൽ…

വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) മാർച്ചിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനു രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 കഴിഞ്ഞ ഏതൊരാൾക്കും കോഴ്‌സിൽ ചേരാം. rti.img.kerala.gov.in ൽ മാർച്ച്…

കൈറ്റ് വിക്ടേഴ്‌സിൽ SSLC, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 19 മുതൽ 25 വരെ SSLC, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല്…

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ ജൂൺ മൂന്നിന്

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും…

ഇഗ്നോയിൽ പ്രവേശനം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ഒ.ഡി.എൽ&ഓൺലൈൻ) പ്രോഗ്രാമുകളിൽ (ഫ്രഷും/ റീരജിസ്‌ട്രേഷനും) ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ,…

പഠനത്തോടൊപ്പം തൊഴിലും: കർമ്മചാരി പദ്ധതി ഉടൻ

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി എത്രയും വേഗം നടപ്പാക്കാൻ കേരള സർക്കാർ. വിദ്യാർഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള…

പട്ടികജാതി വിദ്യാർത്ഥികളുടെ പ്രീ മെട്രിക് സ്‌കോളർഷിപ്പ്: 15 വരെ അപേക്ഷിക്കാം

ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ 2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഓൺലൈൻ അപേക്ഷ സ്‌കൂളുകളിൽ നിന്നും ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന സമർപ്പിക്കുന്നതിന് ഫെബ്രുവരി 15 വരെ അവസരമുണ്ടായിരിക്കും. എല്ലാ സ്ഥാപന മേധാവികളും അതിനു മുമ്പ്…

കുട്ടികളുടെ വാർഷിക ആരോഗ്യ പരിശോധനയ്ക്ക് സ്‌കൂൾ ആരോഗ്യ പരിപാടി

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ…

കൈറ്റ് മുഖേന സ്‌കൂളുകളിൽ പുതുതായി 36366 ലാപ്‌ടോപ്പുകൾ

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36366 ലാപ്‌ടോപ്പുകൾ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ…