Category: CINEMA

ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2023: മികച്ച ചിത്രം ആട്ടം; ബിജു മേനോനും വിജയരാഘവനും നടന്മാർ, നടിമാർ ശിവദയും സെറിനും

47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷൻ നിർമിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് 2023 ലെ മികച്ച ചിത്രം. ആനന്ദ് ഏകർഷി ആണ് മികച്ച സംവിധായകൻ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന്…

അമ്മയ്‌ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. മാതൃദിന ആശംസകള്‍ എന്ന കുറിപ്പിനൊപ്പം കുട്ടിയായിരിക്കുന്ന മോഹന്‍ലാലും അമ്മ ശാന്തകുമാരിയും ഉള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും അമ്മയ്ക്കും ആശംസ…

ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്

നടൻ ജയറാമിന്റെയും നടി പാർവതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. വെള്ളിയാഴ്ച രാവിലെ ഗുരുവായൂർ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റേയും വത്സയുടേയും…

കൽക്കി റിലീസ് തീയതി നീട്ടി; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തൻ്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസ് ആണ്…

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി.

മലയാള സിനിമയിലെ യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ മാസം ആദ്യത്തോടെ തന്നെ ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്തകൾ…

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണർത്തി ‘ഗു’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം…. കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ ‘ഗു’ സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ…

അശ്വത്ഥാമാവായി ബിഗ്ബി; കൽക്കി 2898 എഡിയിലെ അമിതാഭ് ബച്ചൻ്റെ ക്യാരക്ടർ ടീസർ പുറത്ത്

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ…

നടൻ ബൈജുവിന്‍റെ മകള്‍ വിവാഹിതയായി

തിരുവനന്തപുരം: നടൻ ബൈജു സന്തോഷിൻ്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. ബൈജു, രഞ്ജിത ദമ്പതികളുടെ മകള്‍ ഐശ്വര്യ ഡോക്ടർ ആണ്.തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഷാജി കൈലാസ്, ആനി, സോന നായർ, കാർത്തിക, മേനക, സുരേഷ്…

ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറക്കി

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു…

ടോവിനോ വീണ്ടും; അന്വേഷിപ്പിന്‍ കണ്ടെത്തും അമ്പത് കോടി കടന്നു.

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകര്‍ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടോട്ടല്‍ ബിസിനസ് പുറത്ത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന്…