Category: CINEMA

നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്.

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ…

നടൻ സിദ്ദിഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിന് രാജി കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു. നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്. അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി പ്രതീക്ഷിച്ചിരിക്കവേയാണ് അപ്രതീക്ഷിതമായി സിദ്ദിഖ് രാജിവയ്ക്കുന്നത്. രണ്ടു…

നടൻ നിർമൽ ബെന്നി അന്തരിച്ചു.

മലയാള ചലച്ചിത്രനടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കൊമേഡിയനായാണ് നിർമൽ ബെന്നി കരിയർ ആരംഭിച്ചത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.…

പ്രഭാസിന്റെ ഗംഭീര പ്രകടനം; തിയറ്ററുകളില്‍ റെക്കോഡ് കളക്ഷനുമായി കല്‍ക്കി

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിയറ്ററുകളില്‍ നിന്ന് റെക്കോഡ് കളക്ഷനുമായി കല്‍ക്കി മുന്നേറുമ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ് പ്രഭാസിന്റെ അഭിനയ മികവ്. ബാഹുബലിക്ക് ശേഷം താരത്തെ ഇത്ര ത്രസരിപ്പോടെ തിരശീലയില്‍ കണ്ടിട്ടില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം മലയാളി സിനിമാപ്രേമികള്‍ക്കും. ചിത്രത്തിന്റെ ക്ലൈമാക്‌സിനോട് ചേര്‍ന്ന്…

24 വർഷങ്ങൾക്കു ശേഷം പ്രണയത്തിന്റെ ‘ദേവദൂതൻ’ തിയറ്ററുകളിലേക്ക്

പ്രണയത്തിന്റെ ദേവദൂതൻ വർഷങ്ങൾക്കുശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ദേവദൂതൻ 4K പതിപ്പ് റിലീസിനൊരുങ്ങുന്നു. 24 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റീ മാസ്റ്റേർഡ്–റീ എഡിറ്റഡ് 4K പതിപ്പാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സിബി…

മഞ്‍ജു വാര്യരുടെ ‘മിസ്റ്റര്‍ എക്സ്’, സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമായതിനാല്‍ മിസ്റ്റര്‍ എക്സിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശരത് കുമാറും പ്രധാന…

പഞ്ചാബി താളത്തില്‍ ഭൈരവ ആന്തം പുറത്തിറക്കി ടീം കല്‍ക്കി

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യിലെ ഭൈരവ ആന്ദം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് – പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. ത്രസിപ്പിക്കുന്ന പഞ്ചാബി താളത്തില്‍…

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ആദരം

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ആദരിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി. കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവിൽ നേടിയ നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക്…

ഹെലികോപ്‌റ്ററിൽ നിന്ന്‌ ചാടുന്നതിനിടെ വീണു; ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന്‌ പരിക്ക്‌

കൊച്ചി > ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന്‌ പരേിക്കേറ്റു. പോണ്ടിച്ചേരിയിൽ മണിരത്നം ചിത്രം ‘തഗ്‌ലൈഫിന്റെ’ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം നടന്നത്‌. ഹെലികോപ്‌റ്ററിൽ നിന്ന്‌ ചാടുന്നതിനിടെ വീഴുകയായിരുന്നു. ജോജുവിന്റെ ഇടതു പാദത്തിന്‌ പൊട്ടലുണ്ട്‌. പരിക്കേറ്റതിനെ തുടർന്ന്‌ താരം കൊച്ചിയിൽ മടങ്ങിയെത്തി. കമൽഹാസൻ, നാസർ എന്നിവരോടൊപ്പമുള്ള…

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കം

കുട്ടികളില്‍ ഉന്നതനിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കമായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് കുട്ടികള്‍ക്കൊപ്പം ‘ക്ലാപ്’ അടിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള…