Category: CHITHARA

പേഴുംമൂട് യു.പി.എസിൽ കിച്ചൻ കം സ്റ്റോർ, അടുക്കള തോട്ടം എന്നിവ ഉദ്ഘാടനവും ചെയ്തു

പേഴുംമൂട് യു.പി.എസിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനവും, അടുക്കള പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി. കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം നടത്തി. ചടയമംഗലം ഉപജില്ലാ ന്യൂ മീൽ ഓഫീസർ…

തേവലക്കരയിലും ചിതറയിലും 110 കെവി സബ്‌സ്റ്റേഷൻ

വോൾട്ടേജ് ‌വ്യതിയാനമില്ലാതെ സുസ്ഥിരമായി വൈദ്യുതി വിതരണംചെയ്യാൻ തേവലക്കരയിലും ചിതറയിലും 110 കെവി സബ്‌സ്റ്റേഷനുകൾക്ക് അനുമതി. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കാൻ സബ്‌സ്റ്റേഷൻ വേണമെന്ന ദീർഘകാല ആവശ്യമാണ്‌ യാഥാർഥ്യമാകുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഒരു വാഗ്‌ദാനം കൂടി ജില്ലയിൽ നിറവേറുകയാണ്‌.തേവലക്കരയിൽ…

മാങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നേത്രപരിശോധനാ കേന്ദ്രം

മാങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ നേത്രപരിശോധനാകേന്ദ്രം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് മുരളി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ്‌ കെട്ടിടം നിർമാണം…

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ ബഹു. റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആകെ 466 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കൊട്ടാരക്കര താലൂക്കില്‍ 200, കൊല്ലം 151, പുനലൂരില്‍ 52, പത്തനാപുരത്ത് 28, കുന്നത്തൂരില്‍ 16, കരുനാഗപ്പള്ളിയില്‍ 14…

വഞ്ചിയോട് കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സർവ്വീസ് പുനരാരംഭിച്ചു

മടത്തറ വഞ്ചിയോട്, കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സർവ്വീസ് പുനരാരംഭിച്ചു.ഇന്ന് രാവിലെ വഞ്ചിയോട് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി ഫ്ലാഗ്ഓഫ്‌ ചെയ്തു. ചിതറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് മുരളി, ജനപ്രതിനിധികൾ, കെ എസ് ആർ…

ചിതറയിലെ ഊരുകളിൽ ഇനി പൂക്കാലം

ചിതറയിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ആദിവാസി ഊരുകളിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൂക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പി പ്രിജിത്ത് അധ്യക്ഷനായി. ഓണത്തിന് പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂവ് കൃഷിചെയ്ത് വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി. ശാസ്ത്രീയമായ…

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു.

ചിതറ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണി വിജയിച്ചു ഇന്ന് 04-06-2023 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ മുന്നണിയ്ക്ക് പുറമെ, യു. ഡി എഫ്, ബി ജെ പി പാനലുകൾ മത്സരരംഗത്തുണ്ടായിരുന്നു. ഇന്ന് 04-06-2023 ൽ നടന്ന…

ചിതറ തലവരമ്പിൽ ഒറ്റപ്പെട്ട ഓമന അമ്മയെ ഗാന്ധിഭവൻ ഏറ്റെടുത്തു.

കുടുംബക്കാർ ആരും ആശ്രയത്തിനില്ലായിരുന്ന ഓമന അമ്മയെ കെ. പി ഫൗണ്ടേഷന്റെ സഹായത്താൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ പുനലൂർ സോമരാജൻ ഓമനയമ്മയെ സ്വീകരിച്ചു. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ഭുവനചന്ദ്രൻ,അനിൽ ആഴാവീട്, കെ പി ഫൗണ്ടേഷൻ ഭരണസമിതി അംഗമായ വേണുഗോപാൽ…

ചിതറ കല്ലുവെട്ടാം കുഴിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

ചിതറ കല്ലുവെട്ടാം കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കല്ലുവെട്ടാം കുഴിയിൽ ചരുവിള പുത്തൻവീട്ടിൽ നിസാം റസീന ദമ്പദികളുടെ മകൻ അഫ്സൽ (17),ഇരപ്പിൽ മഹർബയിൽ സിറാജ്ജുദ്ധീൻ സീനത്തുബീവവിയുടെയും മകൻമുഹമ്മദ്‌ സുബിൻ എന്നിവരാണ് മരിച്ചത്. അഫ്സൽ…

ചിതറ ഗ്രാമപഞ്ചായത്തിലെ കൈപ്പറ്റ പാലം നാടിനു സമർപ്പിച്ചു

ചിതറ ഗ്രാമപഞ്ചായത്തിലെ കൈപ്പറ്റ നിവാസികളുടെ ചിരകാല സ്വപ്നമായ കൈപ്പറ്റ പാലം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതികളിൽ ഉൾപെടുത്തി നിർമ്മാണം പൂർത്തീകരിച്ചു. ബഹു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ബഹു. ധനമന്ത്രി കെ. എൻ ബാലഗോപാൽ നാടിനു സമർപ്പിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…