Category: AWARD

വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം എം മുകുന്ദന്

ലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീർ അവാർഡ് എം മുകുന്ദന്റെ ”നൃത്തം ചെയ്യുന്ന കുടകൾ ” എന്ന നോവലിനു നൽകുവാൻ തീരുമാനിച്ചു. 50000 രൂപയും (അൻപതിനായിരം) പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്.

ടി പദ്മനാഭന് നിയമസഭ ലൈബ്രറി അവാർഡ്

ആസാദി കാ അമൃത് മഹോത്സവ്’-ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന ‘കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023’ ന്റെ ഭാഗമായി മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് നൽകുന്ന നിയമസഭാ ലൈബ്രറി അവാർഡ് ടി. പത്മനാഭന് സമ്മാനിക്കും.…

ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം. വിവിധ വിഭാഗങ്ങളിലായി 3 പുരസ്‌കാരങ്ങൾ കേരളത്തിനു ലഭിച്ചു. ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം…

കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കാനഡ മാക്മാസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ഓഫ് മെഡിസിൻസ് പ്രൊഫ. സലിം യൂസഫിനാണ് ഇത്തവണത്തെ കൈരളി ഗ്ലോബൽ ലൈഫ് ടൈം…