Category: AWARD

സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്

കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ…

കടയ്ക്കൽ സ്വദേശി അനൂപ് എം എ കേരള പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി.

കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയും, കേരള പോലീസ് സബ് ഇൻസ്‌പെക്ടറുമായ അനൂപ് എം എ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ കേരള പോലീസ് ചീഫും,, ഡയറക്ടർ ജനറലുമായ ഡോ ഷേക് ദർവേഷ് സാഹിബ്‌ ഐ പി എസിൽ…

1000 വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരങ്ങൾ നൽകി

പ്രതിഭാധനരായ 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം അക്കാദമിക തലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ശക്തിപ്പെടുകയാണെന്നും ഭാവിയുടെ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…

കെ.എസ്.ആർ.ടി ജീവനക്കാർക്കുള്ള പുതിയ യൂണിഫോം വിതരണം ചെയ്തു

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. ചെലവു കുറയ്ക്കലിന്റെ ഭാഗമായി ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. യാത്രക്കാരെ…

‘ഓടക്കുഴൽ’ അവാർഡ് പി എൻ ഗോപീകൃഷ്ണന്

023 ലെ ഓടക്കുഴൽ അവാർഡ് കവി പി എൻ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്കാരമാണ് ഓടക്കുഴല്‍ അവാർഡ്. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.…

ദേശീയ ഊർജ്ജ കാര്യക്ഷമതാ പുരസ്‌കാരം: വീണ്ടും നേട്ടവുമായി കേരളം

ദേശീയ ഊർജ്ജ കാര്യക്ഷമതാ പുരസ്‌കാരം 2023 ൽ കേരളത്തിന് നേട്ടം. ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊർജ്ജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളം ഉൾപ്പെട്ടിട്ടുള്ളത്.…

കേരളത്തിലെ ആനന്ദ് മാതൃക ക്ഷീര സംഘത്തിന് “ഗോപാൽ രത്ന പുരസ്കാരം

വയനാട്ടിലെ പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന് 2022-23 വർഷത്തെ ഇന്ത്യയിലെ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാൽ രത്‌ന അവാർഡ്.രാജ്യത്തെ രണ്ടു ലക്ഷം സംഘങ്ങളിൽ നിന്നും 1770 അപേക്ഷകരിൽ നിന്നാണ് മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി സംഘത്തെ ഒന്നാമതായി തെരഞ്ഞെടുത്തത്.5 ലക്ഷം രൂപയും…

സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കോഴിക്കോട് നേടി. മികച്ച നഗരസഭയായി ഏലൂരിനെയും…

BRAIN HACK കുംടുംബത്തിലേക്ക് വീണ്ടും നാഷണൽ റെക്കോർഡ്

മന്ത്രി ചിഞ്ചുറാണി റെക്കോർഡ് കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റും, മൊമെന്റോയും കൈമാറി.10/11/2023 വെളളിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് മൃഗസംരക്ഷണ , ക്ഷീരവകുപ്പ് വികസന മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണിയുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ബ്ലോക്ക്…

കേരള ടൂറിസത്തിന് വീണ്ടും അന്തർദേശീയ അംഗീകാരം; ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്

കേരള ടൂറിസത്തിന് വീണ്ടും അന്തർദേശീയ അംഗീകാരം. 2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിനു ലഭിച്ചു. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഉത്തരവാദിത്ത…

error: Content is protected !!