Category: ACCIDENT

ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് മത്സ്യബന്ധന ബോട്ട്, സഹായഹസ്തമായി കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്: ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. പോർബന്തറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ആഴക്കടലിലാണ് മത്സ്യബന്ധന ബോട്ട് മുങ്ങിത്താഴ്ന്നത്. ബോട്ടിന്…

ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻപോകുന്നതിനിടെ ടിപ്പറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം. ഭർത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ നഗരത്തിൽനിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക്…

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ

പരവൂരിൽ കടലിൽ തിരയിൽ അകപ്പെട്ട രണ്ടു വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ പുനലൂർ സ്വദേശി കാഞ്ഞിരമല അനസ് മൻസിലിൽ അൻസർ (30) മരണപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന അൻസർ ജോലി സംബന്ധമായ ആവശ്യത്തിനാണ് പരവൂരിൽ…

ടിപ്പർ ലോറി സ്‌കൂട്ടിയ്ക്ക് പിന്നിലിടിച്ച് കടയ്ക്കൽ കോട്ടപ്പുറം സ്വദേശി എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മരിച്ചു

കിളിമാനൂർ മണ്ഡപംകുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ദേവ പ്രഭയിൽ രതീഷ് സോജ ദമ്പതികളുടെ മകൻ പ്രഫുൽ(14) ആണ് മരിച്ചത്.പ്രഫുൽ കടയ്ക്കൽ സി പി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. അമ്മയോടും, അനുജത്തിയോടും ഒപ്പം സഞ്ചരിക്കവേ ടിപ്പർ ലോറി സ്‌കൂട്ടിയുടെ…

കടയ്ക്കലിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം.

കടയ്ക്കൽ :പുല്ലുപണ എം. എസ് ഭവനിൽ 28 വയസ്സുള്ള മനേഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തുമൊത്ത് ബൈക്കിൽ കടയ്ക്കൽ നിന്നും വീട്ടിലേക്ക് പോകും വഴി ഇണ്ടവിളയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടു കല്ലിൽ കയറുകയും തൊട്ടടുത്ത വീടിന്റെ മതിലിടിച്ച് അപകടം…

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടയ്ക്കൽ അരിനിരത്തുംപാറ സ്വദേശി മരണപ്പെട്ടു.

കടയ്ക്കൽ അരിനിരത്തുംപാറ അശ്വതിയിൽ ഉണ്ണികൃഷ്ണക്കുറുപ്പാണ് അപകടത്തിൽ പെട്ട് മരിച്ചത്.ഇന്ന് വൈകുന്നേരം നാല് മണിയ്ക്കാണ് സംഭവം നടന്നത്. ഉണ്ണിക്കൃഷ്ണ കുറുപ്പിന്റെ ആട് അയൽവാസിയായ ജയന്റെ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു, ഇത് കാണാനിടയായ ഇദ്ദേഹം കിണറ്റിൽ ഇറങ്ങുകയായിരുന്നു. കിണറ്റിൽ വേണ്ടത്ര ഒക്സിജൻ ലഭ്യത ഇല്ലാത്തതിനാൽ…

തമിഴ്നാട്ടിൽ നടന്ന ബൈക്ക് അപകടത്തിൽ കടയ്ക്കൽ സ്വദേശിയായ യുവാവ് മരിച്ചു.

കടയ്ക്കൽ ശങ്കർനഗർ ഗീത മന്ദിരത്തിൽ ജയന്റെയും, ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) മരിച്ചത്.ചെന്നൈയിലെ ഒരു ഡക്കറേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു അന്തരിച്ച നന്ദു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ബൈക്കിൽ നന്ദു ചെന്നൈയിലുള്ള ജോലിസ്ഥലത്തേയ്ക്ക് തിരിച്ചത്. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.…

നാഗർകോവിലിൽ കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ച് വൻ അപകടം: 35 യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു. നാഗർകോവിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിലാണ് അപകടം. സംഭവത്തിൽ യാത്രക്കാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. മുഴുവൻ ആളുകളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബസിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസിലെ…

കോലിയക്കോട് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു

തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു സൈലോ കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഫയർ ഫോഴ്സ് സംഘം എത്തിയാണ് ഇവരെ പുറത്തെടുത്തത്. അല്പം മുൻപായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി.

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലാണ് സംഭവം. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്.…