Category: ACCIDENT

തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം; അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം.

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നു സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീ അണക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു അന്യരക്ഷാസേനാംഗം മരിച്ചു ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.

കടയ്ക്കൽ മുക്കുന്നത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കൽ മുക്കുന്നത്ത് കല്ലുതേരിയ്ക്ക്‌ സമീപമാണ് ഇന്ന് രാവിലെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. തുളസിമുക്ക് ക്രഷറിൽ നിന്നും പാറകയറ്റി വന്ന ടിപ്പർ കല്ലുതേരി വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ സൈഡിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴ സീവാൾ നിർമ്മാണത്തിന് വേണ്ടിയുള്ള പാറയാണ്…

പാലക്കാട് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ട്രെയിനിന് മുന്നിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം.

മുട്ടപ്പാലം തച്ചോട് കുന്നവിള വീട്ടിൽ ഭാനുവാണ് (65) ട്രെയിനിനു മുന്നിൽ കുരുങ്ങി മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് വർക്കല സ്റ്റേഷന് തൊട്ടുമുമ്പുള്ള ലെവൽ ക്രോസിൽ എത്തിയപ്പോഴായിരുന്നു സംഭവം.ലെവൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്…

കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു.കടയ്ക്കൽ ആറ്റുപുറം മൂലോട്ട് വളവിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന മിനി ടെമ്പോ ആണ് അപകടത്തിൽ പെട്ട് തല കീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.കടയ്ക്കലിൽ നിന്നും…

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ച നാലുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയുമാണ്. തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ…

പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാർ നിയന്ത്രണം വിട്ട് സൈക്കിൾ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു.

കൊട്ടിയത്ത് പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാർ നിയന്ത്രണം വിട്ടു സൈക്കിൾ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടയിലേക്ക് മറിഞ്ഞു.പട്ടരുമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാറാണ് സൈക്കിൾ യാത്രക്കാരനെ ഇടിച്ച ശേഷം നാഷണൽ ഹൈവേയിൽ പുതിയതായി…

വാഹനം ഇലട്രിക് പോസ്റ്റ്‌ ഇടിച്ച് തകർത്തു ,കടയ്ക്കലിൽ വൈദ്യുതി വിതരണം തകരാറിലായി.

കടയ്ക്കൽ ആറ്റുപുറം റോഡിൽ SN കളർലാബിന് സമീപം ഇന്ന് വെളുപ്പിനാണ് അപകടം നടന്നത്.എയർപോർട്ടിൽ നിന്നും മടങ്ങി വന്ന പേഴുംമൂട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല , പോസ്റ്റ്‌ ഒടിഞ്ഞ് വീണതിനാൽ ഗതാഗത തടസം ഉണ്ടായി കെ. എസ്…

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 14 പേർക്ക് പരുക്ക്

രാമപുരം മാനത്തൂരിൽ ശബരിമല തീർഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെ തൊടുപുഴ–പാലാ റോഡിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് വിവരം…

ബൈക്ക് അപകടത്തിൽ മരിച്ച ഹരിത കർമ്മ സേന അംഗത്തിന്റെ സംസ്കാരം വീട്ടുവളപ്പിൽ വൻ ജനാവലിയോടെ നടന്നു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു ഭർത്താവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകവേ ബൈക്കിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മരിച്ച ഉഷ. ഗോവിന്ദമംഗലം എം കെ സനത്തിൽ മധുസൂദന്റെ ഭാര്യയാണ് നിതിൻ മകനാണ്.കടക്കൽ പഞ്ചായത്ത്…