ജില്ലാ കേരളോത്സവത്തിന് ഇന്ന് സമാപനം

ജില്ലാ കേരളോത്സവത്തിന് ഇന്ന് സമാപനം

ജില്ലാ കേരളോത്സവത്തിൽ ചടയമം​ഗലം ബ്ലോക്കിന്റെ കുതിപ്പ്. 119 പോയിന്റ് നേടിയാണ് ചടയമം​ഗലം മുന്നേറുന്നത്. 116 പോയിന്റുമായി കൊല്ലം കോർപറേഷൻ രണ്ടാം സ്ഥാനത്തുണ്ട്‌. 100 പോയിന്റുമായി ശാസ്താംകോട്ട മൂന്നാംസ്ഥാനത്തും 89 പോയിന്റുമായി ഓച്ചിറ ബ്ലോക്ക് നാലാം സ്ഥാനത്തുമുണ്ട്‌. കേരളോത്സവത്തിന്റെ സമാപന സമ്മേളനം തിങ്കൾ…

കോടികൾ വില മതിക്കുന്ന പത്ത് കിലോ തിമിംഗല ദഹനാവശിഷ്ടവുമായി നാലുപേർ പിടിയിൽ

കൊല്ലം കരവാളൂരിലാണ് നാലുപേർ തിമിംഗല ദഹനാവശിഷ്ടവുമായി പിടിയിലായത്. ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെ പുനലൂർ പൊലീസാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കരവാളൂരിൽ പുനലൂർ…

കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ ഡ്രോൺ ക്യാമറ

കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറയുമായി പരിശോധന നടത്തി. അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ, കോന്നി ഡി എഫ് ഒ ആയുഷ്കുമാർ കോറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പുലിയെ…

സംസ്ഥാന സ്കൂൾ കലോത്സവം: പ്രചരണത്തിന് വർണ്ണാഭമായ തുടക്കം

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം. പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച “കൊട്ടും വരയും ” പരിപാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.…

വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ

സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്നു നിർദേശിച്ചു സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവു പുറപ്പെടുവിച്ചു. വിവരാവകാശ നിയമത്തിന് പൂരകമായി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത കേരള റൈറ്റ് ടു…

തെരുവ് നായ ആടിനെ കടിച്ചുകൊന്നു.

തെരുവ് നായയുടെ ആക്രമണത്തിൽ കടയ്ക്കൽ വച്ചീക്കോണം രഞ്ജു ഭവനിൽ രവീന്ദ്രന്റെ ആടാണ് ചത്തത്, തൊട്ടടുത്ത വീട്ടിലെ മധുസൂദനൻ ലീന മന്ദിരം എന്ന വ്യക്തിയുടെ ആടിനെയും ആക്രമിച്ചു, നിരന്തരമായി ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം പതിവാണെന് നാട്ടുകാർ പറഞ്ഞു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് മുടങ്ങി
ബന്ധുക്കൾ പ്രതിഷേധിച്ചു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് നടക്കാത്തതിനാൽ രോഗികളും, ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു.ഇന്ന് വൈകുന്നേരം മുതൽ ടോക്കൺ എടുത്ത് കാത്തിരുന്ന ഗർഭിണികളായവർ മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങേണ്ടിവന്നു.സ്കാനിംഗിന് ചുമതലപ്പെട്ട ഡോക്ടർ വരുകയും കുറച്ച് രോഗികളെ സ്കാൻ ചെയ്തിട്ട് പോകുകയായിരുന്നു.ഏറെ നേരം കാത്തിരുന്ന രോഗികൾ അന്വേഷിച്ചപ്പോൾ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 10-12-2022 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ സ്വാഗതം പറഞ്ഞു. ബാങ്കിന്റെ 2921-22 വർഷത്തെ…

ഓട്ടോറിക്ഷ കുഴിയിൽ മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

ശീയപാത കൈനാട്ടിയിലെ ഓട്ടോറിക്ഷ കുഴിയിൽ മറിഞ്ഞ് പരിക്കേറ്റ റിട്ട. അധ്യാപിക മരിച്ചു. ഒഞ്ചിയം പടിഞ്ഞാറെ പുനത്തില്‍ (നെല്ലാച്ചേരി കാറ്റാടിമ്മല്‍) ലീലയാണ് (64) മരിച്ചത്. ഓർക്കാട്ടേരി എൽപി സ്കൂൾ അധ്യാപികയായിരുന്നു. വെള്ളി രാത്രി വീട്ടിൽ നിന്ന് വീണു പരിക്കേറ്റതിനെ തുടർന്നു ഭര്‍ത്താവ് കുമാരനൊപ്പം…

പാലക്കാട്‌ വൻ ചന്ദനവേട്ട; 150 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

വാളയാർ കഞ്ചിക്കോട്‌ വൻ ചന്ദനവേട്ട. കാറിൽ ചന്ദനം കടത്താൻ ശ്രമിച്ചവരെ പിന്തുടർന്ന്‌ പിടികൂടി. പട്ടാമ്പി സ്വദേശികളായ ഉനൈസ്‌, അനസ്‌ എന്നിവരെയാണ്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌. 150 കിലോ തൂക്കം വരുന്ന 30 ലക്ഷം വിലയുള്ള ചന്ദനമുട്ടികളാണ്‌ പിടികൂടിയത്‌. കാറിൻ്റെ രഹസ്യ അറയിലാണ്…