Author: DailyVoice Editor

കുടുംബശ്രീ അരങ്ങ് കാലോത്സവത്തിൽ കടയ്ക്കൽ സി ഡി എസിന് ഒന്നാം സ്ഥാനം

കൊട്ടാരക്കര,ചടയമംഗലം ക്ലസ്റ്റർ കുടുംബശ്രീ കലോത്സവം അരങ്ങ് 2025 കരീപ്രയിൽ നടന്നു.കരീപ്ര സോപാനം ഓഡിറ്റോറിയം, എം എൻ സാംസ്കാരിക നിലയം,ഗവൺമെന്റ് എൽ പി സ്കൂൾ എന്നീ നാലു വേദികളിലായി കൊട്ടാരക്കര,ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെയും,കൊട്ടാരക്കര മുനിസിപ്പാലിലെയും സിഡി എസുകളിൽ നിന്നുള്ളവർ മാറ്റുരച്ചു. കടയ്ക്കൽ പഞ്ചായത്ത്…

കടയ്ക്കൽ GVHSS ൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു

കടയ്ക്കൽ GVHSS ൽ കൺസ്യൂമെർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു.സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ എസ് ബിനു ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ GVHSS ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, പി റ്റി എ വൈസ് പ്രസിഡന്റ്‌ എസ് വികാസ്, പി റ്റി എ…

കടയ്ക്കൽ GVHSS ൽ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം

കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി ജെ നജീബത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ പി കെ ഗോപൻ ആണ് ഉദ്ഘാടന നിർവഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത്…

ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.

ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.സി പി ഐ (എം)ഏരിയ സെന്റർ അംഗം റ്റി എസ് പ്രഫുല്ലഘോഷ് അധ്യക്ഷത വഹിച്ചു. വി…

കടയ്ക്കലിൽ നടന്ന റോഡപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ഇന്ന് വൈകുന്നേരം കടയ്ക്കൽ കൊച്ചാറ്റുപുറത്ത് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആഴാന്തക്കുഴി, പഞ്ചമത്തിൽ ശ്യാം (38) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് അപകടം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി…

റീല്‍സ് മത്സരം; സമ്മാനങ്ങള്‍ നേടാം

മാറിയ കേരളം എന്ന വിഷയത്തില്‍ ചുറ്റുംകണ്ട, അനുഭവിച്ചറിഞ്ഞ നാടിന്റെ വികസനകാഴ്ചകള്‍, കാഴ്ചക്കാരിലേക്ക് രസകരമായി എത്തിക്കുന്ന പരമാവധി ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കി സമ്മാനങ്ങള്‍ നേടാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അവസരം ഒരുക്കുന്നു. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രം…

കടയ്ക്കലിൽ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാറിലെ ഡ്രൈവർ പോലീസ് പിടിയിൽ

കടയ്ക്കലിൽ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാറിലെ ഡ്രൈവർ പോലീസ് പിടിയിൽ.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് സംഭവം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി ശ്യാമിനെ സ്‌കോർപിയോ കാറിൽ…

2024-25 സാമ്പത്തിക വർഷത്തിൽ ലാൻഡ് റവന്യു ഇനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കടയ്ക്കൽ വില്ലേജ് ഓഫീസർക്കും, സ്റ്റാഫുകൾക്കും അനുമോദനം നൽകി

2024-25 സാമ്പത്തിക വർഷത്തിൽ ലാൻഡ് റവന്യു ഇനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കടയ്ക്കൽ വില്ലേജ് ഓഫീസർക്കും, സ്റ്റാഫുകളെയും കൊട്ടാരക്കര താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ അനുമോദദനം നൽകി.കടയ്ക്കൽ വില്ലേജ് ഓഫീസർ അനിൽ അനുമോദനം ഏറ്റുവാങ്ങി.

മെനിഞ്ചിയോമ (Meningioma) ബാധിച്ച കടയ്ക്കൽ സ്വദേശിനി ചികിത്സാ സഹായം തേടുന്നു.

മെനിഞ്ചിയോമ (Meningioma)ബാധിച്ച കടയ്ക്കൽ സ്വദേശിനി ചികിത്സാ സഹായം തേടുന്നു.കടയ്ക്കൽ, കാര്യം കൊടിവിള, ലക്ഷംവീട്ടിൽ ബിനിജയാണ് ചികിത്സാ സഹായം തേടുന്നത്.തലച്ചോറിലെ സംരക്ഷിത കോശങ്ങളിൽ വികസിക്കുന്ന മുഴയാണ് മെനിഞ്ചിയോമ, ഇത് മെനിഞ്ചസ് എന്നറിയപ്പെടുന്നു. വിദഗ്ധർ ഇതിനെ ഒരു ബ്രെയിൻ ട്യൂമർ ആയി കണക്കാക്കുന്നു, ഇത്…

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നാല് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശ നിരക്കിലും പിന്നോക്ക വിഭാഗം, പൊതുവിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക്…