തെക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തു പരശുരാമ ക്ഷേത്രത്തിനോട് ചേർന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കർ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഭൂമിയുടെ രേഖകൾ കൈമാറും പൊതു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അധ്യക്ഷനാവും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപൻ ഭൂരേഖ ഏറ്റുവാങ്ങും.ബലിക്കടവിന്റെ നവീകരണത്തിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ഈ ഭൂമി വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു
സ്ഥല സൗകര്യക്കുറവ് മൂലം വർഷങ്ങളായി ഭക്തർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരമാകുന്നത്, നവീകരണത്തിന് പുറമേ പാർക്കിംഗ് സൗകര്യം, ശുചിമുറികൾ, വിശ്രമമുറികൾ, ക്ലോക്ക് റൂം, ലോക്കർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ നിർമ്മിക്കും തിരുവല്ല വില്ലേജിലെ ആറു ഭൂ ഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത് ഇത് സംബന്ധിച്ച് നടപടികളെല്ലാം പൂർത്തിയാക്കി.