സംസ്ഥാന സർക്കാരിന്റെ യുവജനകാര്യ വകുപ്പ് പദ്ധതിയായ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ചടയമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു.

ചടയമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഹരി വി നായർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ സാം കെ ഡാനിയേൽ, തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


സംസ്ഥാന കായിക വകുപ്പിൽ നിന്നുള്ള 50 ലക്ഷം രൂപയും MLA ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും ചേർത്ത് 1 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. കളിക്കളങ്ങൾ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രാപ്യമായ രീതിയിൽ ലഭ്യമാക്കും. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത്, ഒരു കോടി ചെലവിലാണ് ഓരോ കളിക്കളങ്ങൾക്കുമുള്ള ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും.

എം.എൽ.എ. ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആർ., പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുക കണ്ടെത്തും. കായികക്ഷമതാ മിഷൻ, തദ്ദേശ സ്ഥാപനതല സ്‌പോട്‌സ് കൗൺസിൽ, 5 ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്‌നസ് സെന്ററുകൾ എന്നിവയെല്ലാം ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഈ രംഗത്തെ സുപ്രധാന ചുവടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി.