വായനാദിനത്തിൽ കടയ്ക്കൽ ഗവൺമെന്റ് യു പി എസ് വ്യത്യസ്തമായ ഒരു പരിപാടി സംഘടിപ്പിച്ചു. രക്ഷാകർത്താക്കൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കും ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടിയുമായി വീടുകളിലേയ്ക്ക്.

സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന വായന ദിനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു പി റ്റി എ പ്രസിഡന്റ്‌ സി ദീപു അധ്യക്ഷത വഹിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർ ഹുമാംഷാ സ്വാഗതം പറഞ്ഞു,

വാർഡ് മെമ്പർ ജെ എം മർഫി പുസ്തക വണ്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു.അധ്യാപകൻ ദിലീപ് പ്രോഗ്രാം വിശദീകരണം നടത്തി. സ്കൂൾ അധ്യാപകർ, പി റ്റി എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

വായനദിനത്തിന്റെ ഭാഗമായി കടയ്ക്കൽ യു പി എസിൽ വ്യത്യസ്ത വായനാവാര പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

പുസ്തക വണ്ടി വീടുകളിലേക്ക്,ബല്യപുത്തകവും,കുഞ്ഞു മനുഷ്യരും,വായന -പ്രത്യേക അസംബ്ലി,വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം,വായനാദിന ക്വിസ്,പോസ്റ്റർ നിർമ്മാണം,കാവ്യമഞ്ജരി,നാടൻപാട്ടും നാട്ടരങ്ങും- ശില്പശാല,എന്നീ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

വായന ദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വലിയ ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി,അതിൽ മഹാന്മാരുടെ വാക്കുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്

കേരളത്തില്‍ വായനാ സംസ്കാരം വളര്‍ത്തിയെടുത്തവരില്‍ പ്രധാനിയാണ് പി എന്‍ പണിക്കര്‍.വായിച്ചുവളരുക എന്ന മുദ്രാവാക്യം അദ്ദേഹം കേരളമാകെ വ്യാപിപ്പിച്ചു.ഗ്രന്ഥശാലപ്രഥാനത്തിനും വായനശാലാ നിര്‍മ്മാണത്തിനും മുന്‍‌കൈ എടുത്ത അദ്ദേഹം ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ചു, സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി.

”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കി.

ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആസ്ഥാനത്തുനിന്ന് വിരമിച്ചു.അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.

1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു

റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ