കാഷ്യൂ കോര്‍പ്പറേഷന്റെ പരിധിയില്‍ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പോഷക സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ പഴവര്‍ഗ- പച്ചക്കറി കൃഷിത്തോട്ടം ആരംഭിച്ചു. കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13,59,486 രൂപയും കാഷ്യൂ കോര്‍പ്പറേഷന്റെ ഗുണഭോകൃതൃവിഹിതമായി 2,65,050 രൂപയും ഉള്‍പ്പെടെ 19,80,536 രൂപയാണ് പദ്ധതി അടങ്കല്‍ തുക. കൃഷി വകുപ്പിന്റെയും കാഷ്യൂ കോര്‍പ്പറേഷന്റെയും മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്ത സംരംഭമായ പോഷക സമൃദ്ധി പദ്ധതി പ്രകാരം കൊട്ടിയം ഒന്നാം നമ്പര്‍ കാഷ്യൂകോര്‍പ്പറേഷന്‍ ഫാക്ടറിയുടെ ആറ് ഏക്കര്‍ തരിശുനിലമാണ് കൃഷിക്ക് അനുയോജ്യമായി തീര്‍ത്തത്. 

കാര്‍ഷികവൃത്തിയില്‍ പിന്നാക്കംപോയ കേരളത്തില്‍ പോഷക സമൃദ്ധിപോലുള്ള പദ്ധതികള്‍ വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കൊട്ടിയം ഫാക്ടറിയിലെ കൃഷിത്തോട്ടം മദര്‍ ഗാര്‍ഡനായി ഉയര്‍ത്തും. മുഖത്തലയിലെ പഞ്ചായത്തുകളിലെ കൃഷിക്കൂട്ടങ്ങളെ സാറ്റ്ലൈറ്റ് യൂണിറ്റുകളായി ക്രമീകരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കല്ല മറിച്ച് കര്‍ഷകര്‍ക്കാണ് പരിശീലനത്തിലൂടെയും യാത്രകളിലൂടെയും കൃഷി അറിവ് പകര്‍ന്നു നല്‍കേണ്ടത്. എന്തും ഏതും വലകൊടുത്ത് വാങ്ങി ഉപയോഗിക്കാമെന്ന മലയാളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം. പകരം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന തലത്തിലേക്ക് കേരളീയര്‍ മാറ്റപ്പെടണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ പോഷക സമൃദ്ധി പദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി സഞ്ചാരികള്‍ക്ക് ഫാമില്‍ വിശ്രമിക്കുന്നതിന് ഏറുമാടങ്ങള്‍ ഉള്‍പ്പെടെ ഫാം ടൂറിസത്തിന്റെ സാധ്യതയും ഉപയോഗപ്പെടുത്തും.

ഉദ്യോഗസ്ഥര്‍ക്കല്ല മറിച്ച് കര്‍ഷകര്‍ക്കാണ് പരിശീലനത്തിലൂടെയും യാത്രകളിലൂടെയും കൃഷി അറിവ് പകര്‍ന്നു നല്‍കേണ്ടത്. എന്തും ഏതും വലകൊടുത്ത് വാങ്ങി ഉപയോഗിക്കാമെന്ന മലയാളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം. പകരം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന തലത്തിലേക്ക് കേരളീയര്‍ മാറ്റപ്പെടണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. 

error: Content is protected !!