പനമ്പിള്ളി നഗറിൽ കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ച് കത്തിനശിച്ചു. മത്സരിച്ചുള്ള ഓട്ടത്തിനിടയലാണ് അപകടം. തൊടുപുഴ സ്വദേശികളുടെ വാഹനം ആണ് പാലത്തിൽ ഇടിച്ചത്. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് ഇവർക്ക് പരിക്കുകളൊന്നും ഉണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പനമ്പിള്ളി റോഡിൽ നിന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ റോഡിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരു റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ചാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ചച്ച കാറിൽ നിന്ന് തീ ഉയർന്നു.
കാർ പൂർണമായും കത്തിനശിച്ചു. തീ ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർ ഉടൻ പുറത്തേക്ക് ഓടിയത് കൊണ്ട് ആളപായം ഉണ്ടായില്ല. കാറുകൾ തമ്മിൽ ഉള്ള മത്സരയോട്ടത്തിനിടെ ആണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മുന്നിലുള്ള ഒരു കാറിനെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ പാലത്തിൽ ഇടിക്കുകയായിരുന്നു.