പ്രശസ്ത യുവ കവിയത്രി രചിച്ച കവിതാ സമാഹരമായ ഭൃംഗാനുരാഗത്തിൻ്റെ പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു.
ചരിത്രത്തിൽ ആദ്യമായി 131 വനിതകളുടെ പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്തുകൊണ്ട് Kerala Book of Records, Universal Record Forum,Asia world Records, Women’s World Records എന്നിവയിൽ ഇടം നേടി മഞ്ജരി ബുക്ക്സ്.കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനിയും, അധ്യാപികയും,കോട്ടപ്പുറം രഘുനാഥൻ ഗ്രന്ഥശാലയുടെ ലൈബ്രേറിയനും, യുവ കലാസാഹിതിയുടെ കടയ്ക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റും, യുവ കവിയും എഴുത്തുകാരിയുമാണ് ദീപ്തി സജിൻ.
സാഹിത്യത്തിൽ കാവ്യകൗമുദി പുരസ്കാരം, സാഹിത്യ പ്രതിഭ പുരസ്കാരം, അരീക്കോട് പുരസ്കാരം, രാജീവ് ഗാന്ധി നാഷണൽ എക്‌സലന്റ് അവാർഡ്,
കൃഷ്ണ കവിതകൾക്ക് കേരള ബുക്ക്സ് ഓഫ് റെക്കോർഡ്സ്,2022 ലെ മികച്ച എഴുത്തുകാർക്ക് പരസ്പരം മാസിക ഏർപ്പെടുത്തിയ മടക്കാലിൽ കമലാ കൃഷ്ണൻ സ്മാരക സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
അവതാരിക എഴുതിയിരിക്കുന്നത് എൻ എസ് എസ് കോളേജിലെ മലയാളവിഭാഗം മുൻ മേധാവിയും അസോസിയേറ്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ എസ് മുരളീധരൻ നായർ സാർ ആണ്,
അഭിപ്രായ കുറിപ്പ് തയ്യാറാക്കിയത് പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മാഷ് ആണ്, ഗോത്രപക്ഷരചനകൾക്ക് അഭിപ്രായ കുറിപ്പ് തയ്യാറാക്കിയത് ഗോത്രകവി ശ്രീ അശോകൻ മറയൂർ ആണ്,
കവർ പേജ് വരച്ചത് മാർ ഇവാനിയസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ എസ് ഹരികൃഷ്ണൻ ആണ്. “ഭൃംഗാനുരാഗത്തിൻ്റെ” പബ്ലിഷിംഗ് ഏറ്റെടുത്തത് മഞ്ജരി ബുക്ക്സ് ആണ് ,
കവർ പേജ് പ്രകാശനം കടയ്ക്കൽ തിരുവാതിര വേദിയിൽ വച്ച് പ്രശസ്ത സംഗീത സംവിധായകനും, ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു.
കടയ്ക്കൽ സി പി എച്ച് എസ് സ്കൂൾ ജീവനക്കാരനായ സജിനാണ് ദീപ്തിയുടെ ഭർത്താവ്, മകൾ സ്നേഹ കടയ്ക്കൽ യു പി എസി ലെ എൽ.എൽ. പി ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.