മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കേരളത്തിന് ആവശ്യമായ മാംസം സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് വഴി 64 കോടി രൂപ അനുവദിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിൽ 15 കോടി രൂപ മുതൽമുടക്കിൽ നിർമാണം പൂർത്തിയാക്കിയ പ്ലാന്റിൽ ഉത്പാദിപ്പിച്ച ചിക്കൻ ഫിംഗർ, ചിക്കൻ ബർഗർ പാറ്റി, ചിക്കൻ നഗട്ട്‌സ് എന്നിവയാണ് മന്ത്രി പുറത്തിറക്കിയത്.