മടത്തറ മേളക്ക് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം

കാർഷിക കലാ വ്യാപാരമേളയും വിനോദസഞ്ചാര ദശദിനാഘോഷവും ‘മടത്തറ മേള 2023’ഏപ്രിൽ 24 മുതൽ മെയ് മൂന്നുവരെ നടക്കും.

16 വർഷമായി മടത്തറയിൽ സംഘടിപ്പിച്ചിരുന്ന മേള കോവിഡിലാണ് മുടങ്ങിയത്. തിങ്കൾ പകൽ നാലിന്‌ നിലമേൽനിന്ന്‌ ആരംഭിക്കുന്ന മിനി മാരത്തണോടെ മേളയ്ക്ക് തുടക്കമാകും. വൈകിട്ട് 5.30ന് ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും.

എം എസ് മുരളി അധ്യക്ഷനാകും. അടൂർ പ്രകാശ് എംപി, വി കെ മധു, എസ് സുദേവൻ, സുധീർ കരമന, അമല, തുളസീദാസ്, എസ് വിക്രമൻ തുടങ്ങിയവർ വിവിധ പരിപാടികൾ ഉദ്ഘാടനംചെയ്യും

. രാത്രി 9.30മുതൽ തിരുവനന്തപുരം ട്രാക്സിന്റെ ഗാനമേള. 25ന് വൈകിട്ട്‌ 5.30ന് പരിസ്ഥിതി സെമിനാർ.

രാത്രി 9.30ന് ചിറയിൻകീഴ് അനുഗ്രഹയുടെ നാടകം നായകൻ. 26ന് രാവിലെ 10ന്‌ സെമിനാർ- കുടുംബശ്രീയും തൊഴിൽ സംരംഭങ്ങളും. നാലിന്‌ ഫുഡ്ഫെസ്റ്റ്. രാത്രി 9.30ന്‌ തൊടുപുഴ ലോഗോ ബീറ്റ്സിന്റെ ഗാനമേള

27ന് രാവിലെ 9.30ന്‌ മെഡിക്കൽ ക്യാമ്പ്. രാത്രി 9.30ന് കനൽ നാടൻപാട്ട് കൂട്ടത്തിന്റെ ഫോക് മെഗാഷോ. 28ന് രാവിലെ 9.30ന്‌ കാർഷിക സെമിനാറും ആയുർവേദ മെഡിക്കൽ ക്യാമ്പും. രാത്രി 9.30ന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള. 29ന് രാവിലെ 9.30ന്‌ നേത്രപരിശോധനാ ക്യാമ്പ്.

വൈകിട്ട് ആറു മുതൽ യുവജന സംഗമം. രാത്രി 9.30 മുതൽ നാഗർകോവിൽ ഓസ്കാർ മ്യൂസിക് മീഡിയയുടെ ഗാനമേള. 30ന് രാവിലെ 9.30ന്‌ വ്യാപാരവ്യവസായ സെമിനാർ.

വൈകിട്ട് 6.30ന് കാവ്യസന്ധ്യ. രാത്രി 9.30ന്‌ നാഗർകോവിൽ നൈറ്റ് ബേർഡ്സിന്റെ നൃത്തസംഗീത വിസ്മയം.

മെയ് ഒന്ന്‌ രാത്രി 9.30ന് തിരുവനന്തപുരം സ്കൈലാർക്കിന്റെ കോമഡി സ്റ്റാർവാർ. രണ്ടിന് രാവിലെ 9.30ന് മൃഗസംരക്ഷണവും ക്ഷീരവികസനവും സെമിനാർ.

രാത്രി 9.30 മുതൽ മാജിക്കൽ മ്യൂസിക് മെഗാഷോ. മൂന്നിന് പകൽ നാലിന്‌ സമാപന സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. രാത്രി 9.30 മുതൽ കടൽ ബാൻഡിന്റെ മ്യൂസിക് നൈറ്റ്. 

ഭാരവാഹികളായ എം എസ് മുരളി, മടത്തറ അനിൽ, അനിൽ മടത്തറ, വി പ്രസാദ്, സി പി ജെസിൻ, ഉണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.