2–ാ-മത് ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുരുഷ വിഭാഗത്തിൽ കേരളവും വനിതാ വിഭാഗത്തിൽ ഗുജറാത്തും ജേതാക്കൾ. ഗുജറാത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളത്തിന്റെ പുരുഷ ടീം പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി രണ്ടാംതവണയാണ് കേരളത്തിന്റെ പുരുഷ ടീം ജേതാക്കളാവുന്നത്. അനന്തു, അനീഷ് എന്നിവരാണ് ഗോള്‍ നേടിയത്. ഡിഫറന്റ് ആര്‍ട് സെന്റര്‍, ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്‍ (ഐബിഎഫ്എഫ്), കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്‍ എന്നിവര്‍ ചേർന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. ഗുജറാത്തിലെ വിഷ്ണു വഗേലയാണ് പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. മികച്ച ഡിഫെന്‍ഡറായി അനന്തു (കേരളം), മികച്ച ഗോള്‍കീപ്പറായി പി എസ് സുജിത്ത് (കേരളം), എമെര്‍ജിങ് പ്ലേയറായി ഡേവിഡ് (തമിഴ്‌നാട്), ടോപ്പ് സ്‌കോററായി ഫല്‍ഹാന്‍ (കേരളം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
വനിതാവിഭാഗത്തിൽ ഗുജറാത്ത് മഹാരാഷ്ട്രയെ 1–-0ന് പരാജയപ്പെടുത്തിയിരുന്നു. വിജയികള്‍ക്ക് കലക്ടര്‍ ജെറോമിക് ജോര്‍ജ് ട്രോഫികൾ നൽകി. മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സംസാരിച്ചു.