സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ കുറ്റിക്കാട് നിർമ്മിച്ച കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ അധ്യക്ഷത വഹിച്ചു.NREGS അസിസ്റ്റന്റ് എഞ്ചിനീയർ ലീല സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ കെ എം മാധുരി,

വാർഡ് മെമ്പർമാരായ, കെ വേണു ജെ എം മർഫി,അനന്തലക്ഷ്മി,വി ഇ ഒ പ്രമോദ് ആദർശ്, സുനിൽ ശങ്കർനഗർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച 82 കുളങ്ങളാണ് കൊല്ലം ജില്ലയിൽ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.സംസ്ഥാനത്തൊട്ടാകെ 2000 കുളങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

അതിൽ പണി പൂർത്തിയായ 1000 കുളങ്ങൾ ലോക ജലദിനമായ ഇന്ന് നാടിന് സമർപ്പിക്കും.

സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരൾച്ചയെ അതിജീവിക്കുന്നതിനും, കൃഷിക്ക് വേണ്ട ജലത്തിന്റെ ആവശ്യകതയും, ഭൂഗർഭ ജലനിരപ്പിന്റെ വർദ്ധനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.വേനൽ കനത്തതോടെ പ്രതികൂലസാഹചര്യത്തിലും തൊഴിലുറപ്പ് തൊഴിലാളികളുടെ അശ്രാന്തപരിശ്രമം പദ്ധതിക്ക് മുതൽകൂട്ടായി.