കേരള ബഡ്ജറ്റില്‍ ചടയമംഗലം മണ്ഡലത്തിന് മുന്തിയ പരിഗണന; റോഡുകളുടെ വികസനത്തിന് മാത്രമമായി മാറ്റിവച്ചത് 12 കോടി,കോടതിക്ക് 3 കോടി
ചടയമംഗലം നിയോജക മണ്ഡലത്തിലെ സമഗ്രവികസനത്തിന് ബഡ്ജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചു. റോഡ് പ്രവൃത്തികള്‍ക്ക് മാത്രമായി 12 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഇളമാട് പഞ്ചായത്തിലെ ഇളമാട് തേവന്നൂര്‍ റോഡിന് രണ്ടു കോടി രൂപ, ഇട്ടിവ അലയമണ്‍ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ബീഡിമുക്ക് ചണ്ണപ്പേട്ട റോഡിന് 2കോടി, കുമ്മിള്‍ പഞ്ചായത്തിലെ കുമ്മിള്‍ സംമ്പ്രമം തൊളിക്കുഴി റോഡിന് രണ്ട് കോടി,ചടയമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന കൈതോട് പോരേടം റോഡിനെ 1.5 കോടി , വെളിനല്ലൂര്‍ ഇളമാട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന അമ്പലംകുന്ന് കായില റോഡിന് 1.5 കോടി, ഇട്ടിവ പഞ്ചായത്തിലെ പട്ടാണമുക്ക് വയ്യാനം ഇളമ്പഴന്നൂര്‍ റോഡിന് 1കോടി, വെളിനല്ലൂര്‍ പഞ്ചായത്തിലെ പയ്യക്കോട് കാളവയല്‍ റോഡിന് 1കോടി, നിലമേല്‍ പഞ്ചായത്തിലെ കരുന്തലക്കോട് ശാസ്താംകോണം റോഡിന് 1 കോടി രൂപ എന്നിവയും കടയ്ക്കല്‍ കോടതി സമുച്ഛയത്തിന് 3 കോടി രൂപയുമാണ് ബഡ്ജറ്റില്‍ തുക നീക്കി വച്ചിട്ടുള്ള പ്രധാന വര്‍ക്കുകള്‍. കൂടാത് ചടയമംഗലം, മടത്തറ റസ്റ്റ് ഹൗസുകള്‍, ഓയൂര്‍ ഫയര്‍സ്റ്റേഷന്‍, കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം മഞ്ഞപ്പാറ പാവൂര്‍ ചടയമംഗലം റോഡ്, കടയ്ക്കല്‍ ഗോവിന്ദമംഗലം ഇയ്യക്കോട് കൊപ്പം റോഡ്, ചടയമംഗലം പൂങ്കോട് ഇടയ്ക്കോട് വേയ്ക്കല്‍ റോഡിന്‍റെ സെക്കന്‍റ് റീച്ച്, കുടുക്കത്തുപാറ ഇക്കോ ടൂറിസം, കാറ്റാടിമുക്ക് അക്കോണം ഇടത്തറ മുരുക്കുമണ്‍ റോഡ്, പുത്തയം തോട്ടംമുക്ക് ഫില്‍ഗിരി റോഡ് തുടങ്ങിയവയും ബഡ്ജറ്റില്‍ ഉള്‍പ്പെട്ടു വന്നു.