കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജില്ല ഒന്നാമത് തുടരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കൊല്ലം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ജില്ലയുടെ മികവ് വിലയിരുത്തിയത്.നിലവില്‍ 213339 കണക്ഷനുകള്‍ നല്കി. 255214 കൂടി നല്‍കാനുണ്ട്. ഇതിനായി 1840.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.2024-25 ആകുമ്പോഴേക്കും പൂര്‍ണമായും ഗ്രാമീണ മേഖലയില്‍ ശുദ്ധജലമെത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
ജില്ലയില്‍ റോഡ് കട്ടിംഗിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെട്ട പരാതികളില്‍ കരാര്‍ കാലാവധിയും നിര്‍മ്മാണ പുരോഗതിയും വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കാന്‍ ജലവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
യോഗത്തിൽ കളകടർ അഫ്സാന പർവീൺ, ജില്ലയിൽ നിന്നുള്ള എം. എൽ. എ മാരായ എം മുകേഷ്, പി എസ് സുപാൽ, കോവൂർ കുഞ്ഞുമോൻ, പി സി വിഷ്ണുനാഥ്,സി. ആർ മഹേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ എന്നിവർ പങ്കെടുത്തു വകുപ്പ് തല ഉദ്യോഗസ്ഥർ