ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ സാം കറൻ. കൊച്ചിയില്‍ നടക്കുന്ന താര ലേലത്തില്‍ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സാം കറണിനെ സ്വന്തമാക്കിയത്. കറണായി മുന്‍ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും സജീവമായി ലേലത്തിലുണ്ടായിരുന്നു.
ലേലത്തിലേയും ഐപിഎല്‍ ചരിത്രത്തിലേയും രണ്ടാമത്തെ വലിയ തുകയ്ക്ക് വിറ്റ് പോയത് ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനാണ്. 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഗ്രീനിനെ ടീമിലെത്തിച്ചത്. സ്റ്റാര്‍ ഓള് റൗണ്ടറും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനുമായ ബെന്‍ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി.
ലേലത്തില്‍ വലിയ വില പേശല്‍ നടന്നത് ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായായിരുന്നു. രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദുമായിരുന്നു ഹാരിക്കായി കളത്തിലുണ്ടായിരുന്നത്. ഒടുവില്‍ 13.25 കോടിക്ക് ഹൈദരബാദ് ഹാരിയെ നേടി. മുന്‍ പഞ്ചാബ് കിങ്സ് നായകന് മായങ്ക് അഗര്‍വാളിനേയും ഹൈദരാബാദ് ടീമിലെത്തിച്ചു (8.25 കോടി).
273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ഉള്‍പ്പെടെ 405 കളിക്കാരാണ് ലേലത്തില്‍ എത്തുന്നത്. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യു എഡ്മിഡ്സ് കൊച്ചിയിലെത്തി. ഇത്തവണ 10 മലയാളി താരങ്ങളാണ് താര ലേലത്തില്‍ പ്രതീക്ഷ അള്പ്പിക്കുന്നത്. 87 താരങ്ങളാണ് ലേലത്തിലെത്തുക 10 ഐപിഎല്‍ ടീമുകളില്‍ എത്തുക
.