
കൊട്ടാരക്കര,ചടയമംഗലം ക്ലസ്റ്റർ കുടുംബശ്രീ കലോത്സവം അരങ്ങ് 2025 കരീപ്രയിൽ നടന്നു.കരീപ്ര സോപാനം ഓഡിറ്റോറിയം, എം എൻ സാംസ്കാരിക നിലയം,ഗവൺമെന്റ് എൽ പി സ്കൂൾ എന്നീ നാലു വേദികളിലായി കൊട്ടാരക്കര,ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെയും,കൊട്ടാരക്കര മുനിസിപ്പാലിലെയും സിഡി എസുകളിൽ നിന്നുള്ളവർ മാറ്റുരച്ചു. കടയ്ക്കൽ പഞ്ചായത്ത് സിഡിഎസ് ഒന്നാം സ്ഥാനവും, കരീപ്ര പഞ്ചായത്ത് സിഡിഎസ് രണ്ടാം സ്ഥാനം നേടി.

സമാപന സമ്മേളനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.എസ് എസ് സുവിധ അധ്യക്ഷയായി, എ അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. രാജേശ്വരി ഷാമിലാദേവി,ഷാലിമ,,ബേബി ഷീല,അജിത ഷീലാകുമാരി,, സജിത ബൈജു, എം ആശാമോൾ, സി സജീവ്,എന്നിവർ സംസാരിച്ചു.



