

CPI(M) സീഡ്ഫാം ബ്രാഞ്ചിന്റെ തണലിൽ നിർദ്ധന കുടുംബത്തിന് വീടൊരുങ്ങുന്നു. കടയ്ക്കൽ സീഡ്ഫമിന് സമീപം കുന്നുംപുറത്ത് വീട്ടിൽ ശശിയ്ക്കും, കുടുംബത്തിനുമാണ് വീട് വച്ച് നൽകുന്നത്.


സ്ട്രോക്ക് വന്ന് കിടപ്പിലാണ് ശശി, ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇവരുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ ബ്രാഞ്ച് സെക്രട്ടറി അനിഷ് പുതൂക്കോണം ഇതിന് വേണ്ടുന്ന പ്രാരംഭ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം എസ് വിക്രമൻ വേണ്ടുന്ന നിർദേശങ്ങൾ നൽകി.


ഏപ്രിൽ 10 ന് ഏരിയ സെക്രട്ടറി വി സുബ്ബലാൽ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചു.,ഏരിയ സെന്റർ അംഗം അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്, കടയ്ക്കൽ എൽ സി സെക്രട്ടറി എൻ ആർ അനിൽ,ലോക്കൽ സെന്റർ അംഗം ഷിബു കടയ്ക്കൽ, ബ്രാഞ്ച് സെക്രട്ടറി അനിഷ് പുതൂക്കോണം വീണ ബിജു, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.




