സർവ്വാഭീഷ്ട വരദായിനിയായ കടയ്ക്കൽ തമ്പുരാട്ടിയുടെ തിരുവുടവാളും, ത്രിച്ചിലമ്പും പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിതിയിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും കൊണ്ടുവരുന്നതിനുവേണ്ടി 01-03-2025 ശനിയാഴ്ച വൈകുന്നേരം 2.30 ന് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെടും.

.ഭക്തിനിർഭരമായ ഘോഷയാത്രയായി കരക്കാരുടെ അകമ്പടിയോടെ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്ക് മുൻപായി കടയ്ക്കൽ മേജർ മഹാശിവക്ഷേത്രത്തിൽ എത്തിച്ചേരും .പ്രത്യേകം തയ്യാറാക്കിയ രഥത്തിലാണ് തുരുവാഭരണം കൊണ്ട് വരുന്നത്.നൂറുകണക്കിന് അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടു കൂടിയാണ് ഘോഷയത്ര പുറപ്പെടുന്നത്.നാളെയാണ് കൊടിയേറ്റം.

Leave a Reply

Your email address will not be published. Required fields are marked *