കടയ്ക്കൽ മഹാശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപം കുറ്റിവയ്പ് കർമ്മം നടന്നു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ. ക്ഷേത്രം മേൽ ശാന്തി നന്ദു പോറ്റി, സബ്ഗ്രൂപ്പ് ഓഫീസർ രാധാകൃഷ്ണൻ,

ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി,പത്മകുമാർ, സുനിൽ കുമാർ, ദേവി അനിൽകുമാർ,വിജി, സുനിൽ ശങ്കർനഗർ, സുരേന്ദ്രൻ പിള്ള, സി ദീപു, ബഹുലേയൻ പിള്ള, അയ്യപ്പൻ,സി പി സുരേഷ്,ആർ സി സുരേഷ്, പ്രഫുല്ലചന്ദ്രൻ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു മഹാ ശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപം.

നവരാത്രി കാലത്ത് വലിയ പന്തൽ കെട്ടിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചു വന്നിരുന്നത്. ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന് സമീപത്തായി ഇരു നിലകളിലായാണ് മണ്ഡപം ഒരുങ്ങുന്നത്.കടയ്ക്കൽ എക്സ്ചേഞ്ച്‌ ജംഗ്ഷനിൽ സി പി സുരേഷിന്റെ സഹായത്താലാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്.

താഴത്തെ നിലയിൽ മേക്കപ്പ് റൂം, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ സജ്ജീകരിയ്ക്കും, മുകൾ നില പൂർണ്ണമായും സ്റ്റേജ് ആണ്. ക്ഷേത്ര ഉപദേശക സമിതി സുമനസുകളായ ഭക്തരുടെ സഹായത്താലാണ് മണ്ഡപം നിർമ്മിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *