ബട്ടർഫ്ലൈസ് പ്രൈമറി സ്കൂൾ,കിഡ്സ്‌ ഹാപ്പിനെസ്സ് സെന്റർ SHM എഡ്യുക്കേഷണൽ ഹബ്ബിൽ ആരംഭിച്ചു.12-02-2025 രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു.

ബട്ടർഫ്ലൈസ് സ്കൂൾ എം ഡി പഞ്ചമി ബോസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി.

കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ,മുൻ കൺസർവേറ്റർ ഓഫ് ഫോറസ്ററ് എസ് സൺ IFS, കരകുളം ബാബു, കെ എം മാധുരി, ഷിബു കടയ്ക്കൽ എന്നിവർ പങ്കെടുത്തു.പ്രിൻസിപ്പാൾ ഗീത എം എസ് നന്ദി പറഞ്ഞു

2018 മുതൽ കടയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന സ്ഥാപനമാണ് ബട്ടർഫ്ലൈസ്. ഡേ കെയർ ആയി ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ പ്രൈമറി സ്കൂൾ ആയി മാറിയിരിക്കുകയാണ്.

കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തിക്കൊണ്ട് പഠനനിലവാരം ഉയർത്തുകയും, പ്രകൃതിയെ തൊട്ടറിഞ്ഞും, ആധുനികതയെ കൂടെ കൂട്ടിയുമാണ് സ്കൂൾ തയ്യാറാക്കിയിരിക്കുന്നത്.കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *