![](https://dailyvoicekadakkal.com/wp-content/uploads/2025/02/news-web-2-2-1024x384.jpg)
കടയ്ക്കൽ GVHSS ന്റെ സ്കൂൾ വാർഷികവും 75-)o വാർഷികാഘോഷങ്ങളും പിടിഎ പ്രസിഡന്റ് എസ് ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2025/02/WhatsApp-Image-2025-02-09-at-8.22.59-AM-1024x768.jpeg)
പ്രിൻസിപ്പാൾ നജീം എ സ്വാഗതം പറഞ്ഞു.സ്കൂളിന്റെ മികവ് റിപ്പോർട്ട് ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം പ്രശസ്ത നാടൻപാട്ട് കലാകാരനും അധ്യാപകനുമായ കലേഷ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവ പ്രതിഭകൾക്കുള്ള അവാർഡുകൾ KIMSAT ചെയർമാൻ എസ് വിക്രമൻ, സംസ്ഥാനതല കായിക പ്രതിഭകൾക്കുള്ള അവാർഡുകൾ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിദ്യാധരൻ, സംസ്ഥാനതല ശാസ്ത്രമേള പ്രതിഭകൾക്കുള്ള അവാർഡുകൾ കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് എന്നിവർ വിതരണം ചെയ്തു .
ആശംസകൾ അർപ്പിച്ചുകൊണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം മനോജ് കുമാർ,കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കൃഷ്ണപിള്ള, സുധിൻ കടയ്ക്കൽ, ഷാനി എസ്, വി വേണു കുമാരൻ നായർ,മാധുരി ജെ എം, സബിത ഡി എസ്,കെ കെ വത്സ, അഡ്വ. റ്റി ആർ തങ്കരാജ്,എം ഷാജഹാൻ, അനില്‍ ആരാമം, ഋഷികേശൻ നായർ, നന്ദനൻ എസ്,എസ് വികാസ്, രസ്ന എസ്,സോണിയ എസ്, ഷിയാദ് ഖാൻ എ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. 9pm ന് സൗണ്ട് ബ്ലാസ്റ്റ് ഡിജെ ഹരിപ്പാട് അവതരിപ്പിച്ച “ഡി ജെ വിത്ത് വാട്ടർ ഡ്രം”എന്ന പരിപാടിയോടുകൂടി സ്കൂൾ വാർഷികാഘോഷങ്ങൾ സമാപിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2025/02/thalam-1-3-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/02/kimsat-3-3-777x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/02/WhatsApp-Image-2025-02-02-at-9.58.42-AM-1-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/02/DAILY-EMPLEM-3-816x1024.jpeg)