ആയിരത്തിലധികം വർഷം ചരിത്രം പേറുന്ന ഏറെ വ്യത്യസ്തമായ ആചാരങ്ങളും, വിശ്വാസങ്ങളും നിലനിന്നു പോരുന്ന തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് കടയ്ക്കൽ ദേവീക്ഷേത്രം.അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂർ കുറുപ്പിന്റെ പിൻതലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.
20-01-2025 രാവിലെ 9.15 ന് അകമുള്ള ശുഭമുഹൂർത്തത്തിൽ നിർമ്മാണ പ്രവർത്തനം ആരംഭിയ്ക്കുമെന്ന്. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പ്രസിഡന്റ് എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ എന്നിവർ അറിയിച്ചു. 18-01-2025 ന് ഉപദേശക സമിതി ഓഫിസിൽ നടന്ന പത്ര സമ്മേളനത്തിൽ ഉപദേശ സമിതി അംഗങ്ങളായ ജെ എം മർഫി, അനിൽകുമാർ ദേവി പത്മകുമാർ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സുരേന്ദ്രൻ പിള്ള, സെക്രട്ടറി അഡ്വ രാഹുൽ കൃഷ്ണൻ, പള്ളിയറ നവീകരണത്തിന് സാമ്പത്തിക സഹായം നൽകുന്ന പള്ളിയമ്പലം അഡ്വ ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
‘അകത്ത് കണ്ടത് പുറത്തു പറയരുത് ‘എന്ന കടയ്ക്കലമ്മയുടെ തിരുവരുൾ പ്രകാരമുള്ള അനുഷ്ഠാനത്തിൽ യാതൊരുവിധ കോട്ടവും സംഭവിക്കാതെയാണ് പള്ളിയറയുടെ നവീകരണം നടത്തുന്നത് ക്ഷേത്ര നിർമ്മാണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച മലപ്പുറം ശ്രീനിവാസൻ ആശാരിയുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനം നടത്തുന്നത്. സംഘം വൃത ശുദ്ധിയോടെ ക്ഷേത്രത്തിൽ താമസിച്ചാണ് നിർമ്മാണം നടത്തുന്നത്.
കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. “പരാശക്തിയുടെ” അവതാരമായ “ഭദ്രകാളിയാണ്” കടയ്ക്കലമ്മ. ഉഗ്രഭാവത്തിലെന്നാണ് സങ്കൽപ്പം. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത.
https://www.facebook.com/share/v/1GijW4DfDD