കടയ്ക്കലിലെ കുടുംബശ്രീ പ്രവർത്തകർ പുതിയ സംരംഭത്തിനു തുടക്കം കുറിച്ചു. കലയെ ഏറെ സ്നേഹിക്കുന്ന കുറച്ചു പ്രവർത്തകരാണ് ശിങ്കാരിമേളം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്.

പഞ്ചായത്ത്‌ ഭരണ സമിതിയും ഇതിനോടൊപ്പം ചേർന്നു.കടയ്ക്കൽ പഞ്ചായത്ത്‌ 2023-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നിർവ്വഹണം നടത്തിയത്.21 പേരാണ് ഇപ്പോൾ വൈഖരി ടീമിലുള്ളത്.കുടുംബശ്രീ ജില്ലാ മിഷനാണ് ഇവർക്ക് വേണ്ടുന്ന പരിശീലനം നൽകിയത്.

16-12-2024 വൈകുന്നേരം 4 മണിയ്ക്ക് കടയ്ക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് കടയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ CDS ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിയ്ക്കും. വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ് .

പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി , തൃതല പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ, വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, CDS മെമ്പർമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ,പൊതുപ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *