കൊട്ടാരക്കര വച്ച് നടന്ന അറുപത്തിമൂന്നാമത് റവന്യു ജില്ലാ കാലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായി നാലാം തവണയും കടയ്ക്കൽ GVHSS ന്.132 പോയിന്റ് നേടിയാണ് GVHSS ഒന്നാം സ്ഥാനത്തെത്തിയത്.12 ഉപജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ 4,000 കലാപ്രതിഭകൾ പങ്കെടുത്തു.

യുപി, ഹൈസ്കൂ‍ൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിരുന്നു മത്സരം.ജനറൽ വിഭാഗത്തിൽ ഹയർ സെക്കൻ‍ഡറിയിൽ‍ 104 ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളിലും യുപി വിഭാഗത്തിൽ 38 ഇനങ്ങളിലുമാണ് മത്സരം നടന്നത്. സംസ്കൃതോത്സവം, അറബിക് കലോത്സവം ഉൾപ്പെടെ 307 ഇനങ്ങളാണുള്ളത്. ഗോത്ര കലകളിലെ 10 ഇനങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിരുന്നു.30ന് 5ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *