TDB സെൻട്രൽ സ്കൂളിൽലെ കിന്റർ ഗാർഡൻ കുട്ടികൾക്കായി പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി സംഘടിപ്പിച്ചു.
കുട്ടികൾ മണ്ണിനെ അറിഞ്ഞു പഠിയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.കുട്ടികൾ കൈലിയും, ബനിയനും ധരിച്ചാണ് ആദ്യമായി പാടത്തേയ്ക്കിറങ്ങിയത്.
കുട്ടികളുടെ പഠനത്തോടൊപ്പം മറ്റു മേഖലകളെയും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മുന്നോട്ടുപോകുന്നത്.മണ്ണിനെ തൊട്ടറിയാൻ മനുഷ്യമനസ്സുകളെ പാകപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ദേവസ്വം ബോർഡ് സ്കൂൾ പ്രവർത്തിക്കുന്നത്
.പിടിഎ പ്രസിഡണ്ട് സിപിമോൻ സ്റ്റാഫ് സെക്രട്ടറി പ്രദീപ് തുടങ്ങിയോ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.അധ്യാപകൻ കൃഷിയുടെ ആദ്യ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുത്തു.