02-10-2024 രാവിലെ 10 മണിയ്ക്ക് ഉദ്ഘാടനം നടക്കും. ടേക് എ ബ്രേക്ക്‌ മന്ത്രി ജെ ചിഞ്ചു റാണിയും, ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും, ബയോ കംപോസ്റ്റ് ബിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി കെ ഗോപനും നിർവ്വഹിയ്ക്കും.

പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചിലവഴിച്ചാണ് ടേക് എ ബ്രേക്ക്‌ പദ്ധതി പൂർത്തീകരിച്ചത്.സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമാണ്‌ പദ്ധതി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലും, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയ സ്ഥലങ്ങളിൽ, ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ്‌ ഒരുക്കിയിരിക്കുന്നത്‌

കേരളത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ 12 ഇന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്‌. കൂടിയ ശുചിമുറികളാണ് നിർമ്മിച്ചിട്ടുളളത്. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി.5,46,000 രൂപ ചിലവഴിച്ചാണ് ശുചിത്വ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ മാർക്കറ്റിലും, പഞ്ചായത്ത്‌ ഓഫീസിന്റെ പിൻവശത്തും തുമ്പൂർമുഴി മാതൃകയിൽ കംപോസ്റ്റ് പദ്ധതി നടപ്പിലാക്കിയത്

.ഉദ്ഘാടന പരിപാടിയിൽബ്ലോക്ക്‌ പ്രസിഡന്റ്‌ ലാതിക വിദ്യാധരൻ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ഷാനി, തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ